More
    HomeNewsഭക്തിയുടെയും സംഗീതത്തിന്റെയും സംഗമം: വാശി വൈകുണ്ഠ ക്ഷേത്രത്തിൽ പുതുഗോപുരം

    ഭക്തിയുടെയും സംഗീതത്തിന്റെയും സംഗമം: വാശി വൈകുണ്ഠ ക്ഷേത്രത്തിൽ പുതുഗോപുരം

    Published on

    നവി മുംബൈ വാശിയിലെ ശ്രീ ഗുരുവായൂരപ്പൻ ഭക്ത സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, വാശി വൈകുണ്ഠ ക്ഷേത്രത്തിലെ പുതുതായി നിർമ്മിച്ച ഗോപുരമാണ് ഔപചാരികമായി തുറന്നത്.

    പ്രശസ്ത പിന്നണി ഗായകനും സംഗീതജ്ഞനുമായ ഡോ. ശങ്കർ മഹാദേവൻ ഗോപുരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനുവരി 25-ാം തീയതി, ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു.

    ചടങ്ങിൽ സംസാരിച്ച ഡോ. ശങ്കർ മഹാദേവൻ, വാശി വൈകുണ്ഠ ക്ഷേത്രത്തിന്റെ ആത്മീയ പ്രാധാന്യവും, പ്രവാസി മലയാളികളുടെ വിശ്വാസ ജീവിതത്തിൽ ഇത്തരം ക്ഷേത്രങ്ങൾ വഹിക്കുന്ന പങ്കും എടുത്തുപറഞ്ഞു. ക്ഷേത്ര വികസനത്തിനായി പ്രവർത്തിക്കുന്ന ശ്രീ ഗുരുവായൂരപ്പൻ ഭക്ത സമാജത്തിന്റെ സേവന പ്രവർത്തനങ്ങളെ ഗായകൻ അഭിനന്ദിച്ചു.

    വാശിയിലെ ഭക്ത സമൂഹത്തിന് ആത്മീയ ഐക്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഒരു പുതിയ പ്രതീകമായി മാറിയിരിക്കുകയാണ്. നവി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | THIS SATURDAY JANUARY 24 AT 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

    മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവം ഉണ്ടായത്....

    മഹാരാഷ്ട്രയിൽ സർപഞ്ച് തെരഞ്ഞെടുപ്പിനായി ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് നടുക്കുന്ന ഒരു കുറ്റകൃത്യമാണ് പുറത്തുവരുന്നത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി, ആറ് വയസ്സുള്ള...

    ശ്രീനാരായണ മന്ദിര സമിതി കലാക്ഷേത്രയുടെ ‘നിഴലുകൾക്കും നിറഭേദമോ’ ലഘുനാടകം ശ്രദ്ധ നേടി

    ഗുരുദേവഗിരിയിൽ കലക്കും സാമൂഹിക ചിന്തക്കും ഒരുമിച്ച് വേദിയൊരുക്കി ലഘുനാടക അരങ്ങേറ്റം. ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രയിൽ അവതരിപ്പിച്ച...

    ദഹിസര്‍ മലയാളി സമാജം ഒരുക്കുന്ന ‘സ്വാദും സ്വരവും’ ഫെബ്രുവരി 7ന്

    പരമ്പരാഗത വാർഷിക ഓണം ആഘോഷത്തിന് പുറമെ, ദഹിസര്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന സായാഹ്ന കുടുംബ സംഗമം ‘സ്വാദും സ്വരവും’...
    spot_img

    More like this