ഡോംബിവ്‌ലി നായർ വെൽഫെയർ അസോസിയേഷന്റെ 37-ാമത് വാർഷിക പൊതുയോഗം ജനുവരി 25 ഞായറാഴ്ച പാണ്ഡുരംഗവാടി മോഡൽ സ്കൂളിൽ വച്ച് നടന്നു. കൊണ്ടത്ത് വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്ന ക്രിയാത്മകമായ ചർച്ചകൾക്കാണ് വേദിയായത്.
യോഗത്തിൽ സംസാരിച്ച അധ്യക്ഷൻ കെ. വേണുഗോപാൽ, അംഗങ്ങളുടെ സജീവ പങ്കാളിത്തവും സൗഹൃദപരമായ സമീപനവും ഈ യോഗത്തെ മറ്റ് സംഘടനകൾക്കും മാതൃകയാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. സംഘടനയുടെ സാമൂഹിക–സാംസ്‌കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.
ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ നന്ദി പ്രസ്താവനം നടത്തി. സംഘടനയുടെ മുന്നേറ്റത്തിന് സഹകരിച്ച എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
