More
    HomeNewsസ്നേഹം കാക്കുന്ന കർമ്മം ചെയ്യുന്നവർ ആയിത്തീരുക :: ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ

    സ്നേഹം കാക്കുന്ന കർമ്മം ചെയ്യുന്നവർ ആയിത്തീരുക :: ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ

    Published on

    മുംബൈ: നമ്മുടെ പ്രയാണംഇന്നലെകളെ നോക്കി ഇന്നിന്റെ യാഥാർഥ്യം മനസിലാക്കി നാളയിലെക്കുള്ള യാത്ര ആയിരിക്കണമെന്നും, ഒപ്പം സ്നേഹം കാക്കുന്ന കർമ്മം ചെയ്യുന്നവർ ആയിത്തീരുകയും ചെയ്യണമെന്ന് മാർത്തോമ്മാ മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-മത് കൺവൻഷൻറെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എപ്പിസ്കോപ്പ. ഇന്നലെ രാവിലെ 8.30ന് വാഷി സിഡ്കോ ലോണിൽ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് മുംബൈ ഭദ്രാസനാധിപൻ മുഖ്യകാർമികത്വം വഹിച്ചു.

    തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, ഭദ്രാസനത്തിന്റെ രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചു. പൻവേലിൽ മുംബൈ ഭദ്രാസനത്തിന്റെ സ്ഥലത്ത് മുംബൈ TATA HOSPITAL-ന്റെ സഹായത്തോടുകൂടി നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ തറക്കല്ലിടീൽ ഫെബ്രുവരി 23ന് രാവിലെ 10.30ന് മോസ്റ്റ് റൈറ്റ്. റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത നിർവ്വഹിക്കും.

    ക്യാൻസർ പോലെയുള്ള രോഗങ്ങൾ ബാധിച്ച്, ഇനി ചികിത്സ ഒന്നുമില്ല എന്ന സാഹചര്യത്തിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ സ്ഥിതി വളരെ സങ്കടകരവും ദുഷ്കരവും ആണ്. ഇങ്ങനെയുള്ള ആളുകൾക്ക് കാരുണ്യ സ്പർശമായി, പ്രത്യാശയുടെയും ആശ്വാസത്തിന്റെയും സാന്നിധ്യമായിരിക്കുക എന്ന ലക്ഷ്യത്തോടു കൂടെയാണ് ഈ സംരംഭം തുടങ്ങുന്നത്.

    വൈകിട്ട് 3ന് ലോണാവാലയിലുള്ള മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കെട്ടിടത്തിന്റെ കല്ലിടീൽ കർമ്മവും മെത്രപ്പോലീത്ത നിർവ്വഹിക്കും എന്ന് ഭദ്രാസന എപ്പിസ്കോപ്പ ഇന്നലെ വാഷിൽ നടന്ന യോഗത്തിൽ പറഞ്ഞു.

    മുഖ്യ പ്രഭാഷകൻ റവ. ഡോ. ഷിബി വറുഗീസ് പി. (മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയം) മുഖ്യ പ്രഭാഷണം നടത്തി. ഒപ്പം സൺഡേ സ്കൂൾ കുട്ടികൾക്കുള്ള പ്രത്യേക മീറ്റിംഗും നടന്നു. വ്യാഴാഴ്ച തുടക്കം കുറിച്ച കൺവെൻഷൻ വസായ്, കല്യാൺ ഈസ്റ്റ്, മുളുണ്ട് എന്നിവിടങ്ങളിലെ മാർത്തോമ്മാ പള്ളികളിൽ യോഗങ്ങൾ നടത്തി.

    ഭദ്രാസന സെക്രട്ടറി വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ എന്നിവർ നേതൃത്വം നൽകി. കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് റവ. ജോൺ ടി. ജോർജ് (Prayer Cell); റവ. ജെനിൽ എബ്രഹാം (Physical Arrangements); റവ. അലൻ ടി. സാമുവേൽ (Choir); കെ. എസ്. ജോൺ (Hospitality); സജി കെ. തോമസ് (Media & Publicity); ഷിബു സി. ലൂക്കോസ് (Food) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്-കമ്മിറ്റികൾ പ്രവർത്തിച്ചു. മുംബൈ ഭദ്രാസനത്തിലെ മുംബൈ, പൂനെ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നായി വിശ്വാസ സമൂഹം ഈ കൺവൻഷൻ യോഗങ്ങളിൽ പങ്കെടുത്തു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | THIS SATURDAY JANUARY 24 AT 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this