More
    HomeNewsശ്രീകുമാരൻ തമ്പിക്ക് ആദരം; നവി മുംബൈയിൽ സംഗീതസന്ധ്യയോടെ ‘തരംഗ്’ ഉദ്ഘാടനം

    ശ്രീകുമാരൻ തമ്പിക്ക് ആദരം; നവി മുംബൈയിൽ സംഗീതസന്ധ്യയോടെ ‘തരംഗ്’ ഉദ്ഘാടനം

    Published on

    നവി മുംബൈ:
    നവിമുംബയിൽ കലാസാംസ്കാരിക രംഗത്ത് പുതിയൊരു അധ്യായം കുറിച്ച് തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

    കവി,ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പി തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

    ഉദ്ഘാടന വേദിയിൽ ശ്രീകുമാരൻ തമ്പിയുടെ അനശ്വര ഗാനങ്ങളെ ആസ്പദമാക്കി ‘രാഗതരംഗം’ എന്ന പേരിൽ ഒരുക്കിയ വ്യത്യസ്തമായ സംഗീതനിശ ശ്രദ്ധേയമായി. മലയാള സംഗീതത്തിന്റെ സുവർണകാലം ഓർമ്മിപ്പിച്ച ഈ പരിപാടി പ്രേക്ഷകർക്ക് ഹൃദയസ്പർശിയായ അനുഭവമായി.

    മലയാള ചലച്ചിത്രശാഖയ്ക്ക് ശ്രീകുമാരൻ തമ്പി നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചുകൊണ്ട്, തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ശ്രീകുമാരൻ തമ്പിയെ ആദരിച്ചു. പുരസ്കാരം നവിമുംബൈ ഇ.വി. ഗ്രൂപ്പ് സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഈ.വി. തോമസ് സമ്മാനിച്ചു.

    നവിമുംബയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ലൈജി വർഗീസ്, കോമളൻ, അനിൽ പ്രകാശ്, പി.ഡി. ജയപ്രകാശ്, മനോജ് മാളവിക എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

    പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും നാടകപ്രവർത്തകനുമായ പി.ആർ. സഞ്ജയ് പരിപാടി ഏകോപിപ്പിച്ചു.

    കലാസാംസ്കാരിക മേഖലയിൽ ഉന്നത നിലവാരത്തിലുള്ള സ്റ്റേജ് പ്രോഗ്രാമുകൾ, കലാകാരന്മാർക്ക് അംഗീകാരം ലഭിക്കുന്ന വേദികൾ, നമുക്കിടയിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കൽ, സംഘടനകൾക്കും സമാജങ്ങൾക്കും ഗുണമേന്മയുള്ള ഷോകൾ ഒരുക്കൽ എന്നിവയാണ് തരംഗിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.

    ആറ് സംഗീതപ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്. വന്ദന വിജയ്, വാസൻ വീരച്ചേരി, ശ്യാംലാൽ, മഹേശ്വർ, വിനിൽ നളിനാക്ഷൻ, ജിതിൻ നായർ എന്നിവരാണ് സംരംഭത്തിന്റെ അണിയറ ശില്പികൾ.

    ഇതോടൊപ്പം, ഏപ്രിൽ മാസത്തിൽ വിഷു പ്രത്യേക പരിപാടി നവി മുംബൈയിൽ സംഘടിപ്പിക്കാനും തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this