More
    HomeNewsമഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ ആറുപേർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

    മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ ആറുപേർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

    Published on

    പൂനെ ജില്ലയിലെ ബാരാമതിയിൽ വിമാനം തകർന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ ആറുപേർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോയ ചാർട്ടേഡ് വിമാനം ലാൻഡിംഗ് ശ്രമത്തിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

    ഫ്ലൈറ്റ് റഡാർ വിവരങ്ങൾ പ്രകാരം, വിമാനം രാവിലെ 8.10ന് മുംബൈയിൽ നിന്ന് പുറപ്പെട്ടതും 8.45ഓടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായതുമാണ് രേഖകൾ സൂചിപ്പിക്കുന്നത്. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് തകർന്നുവീണതായാണ് റിപ്പോർട്ട്.
    വലിയ സ്ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന് പിന്നാലെ വിമാനം തീപിടിക്കുകയും പിന്നീട് വീണ്ടും 4–5 സ്ഫോടനങ്ങൾ ഉണ്ടാകുകയും ചെയ്തതായി നാട്ടുകാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ശക്തമായ തീപിടുത്തം മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

    നാല് പൊതു പരിപാടികളിൽ പങ്കെടുക്കാനായിരുന്നു അജിത് പവാറിന്റെ ബാരാമതി യാത്രയെന്ന് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നു. അടിയന്തര ലാൻഡിംഗ് ശ്രമത്തിനിടെയുണ്ടായ സാങ്കേതിക തകരാറാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

    അജിത് പവാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, തുടങ്ങി രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

    വാർത്ത പുറത്ത് വന്നതോടെ എൻ.സി.പി. ഓഫീസുകളിൽ വികാരനിർഭരമായ ദൃശ്യങ്ങളാണ് കാണുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക നേതാവായ അജിത് പവാറിന്റെ വിയോഗവാർത്ത സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്.

    മഹാരാഷ്ട്ര രാഷ്ട്രീയത്തെ പലവട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച നേതാവ്…വിമത നീക്കങ്ങളിലൂടെ സ്വന്തം പാർട്ടിയുടെ ഗതിയേയും അധികാര സമവാക്യങ്ങളേയും മാറ്റിയെഴുതിയ രാഷ്ട്രീയ തന്ത്രജ്ഞൻ…എൻസിപിയുടെ ശക്തനായ മുഖവും, സംസ്ഥാനത്തിന്റെ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്ന നേതാവുമായിരുന്നു അജിത് പവാർ.

    അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം, എൻസിപിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കൊപ്പം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുകൾക്ക് വഴിയൊരുക്കുമോ എന്ന ചോദ്യവും ഉയർത്തുകയാണ്.

    ബാരാമതിയിൽ നിന്ന് മുംബൈവരെ വ്യാപിച്ച ഒരു ശക്തമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉയർച്ചയും നിർണായക വഴിത്തിരിവുകളും… അജിത് പവാർ: രാഷ്ട്രീയ യാത്രയും അവശേഷിക്കുന്ന ചോദ്യങ്ങളും

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this