More
    HomeNewsമാനവികതയുടെ മാതൃക; രണ്ട് വയസ്സുകാരിയുടെ ചികിത്സയ്ക്ക് അയ്യപ്പ ഭക്തസംഘത്തിന്റെ സഹായഹസ്തം

    മാനവികതയുടെ മാതൃക; രണ്ട് വയസ്സുകാരിയുടെ ചികിത്സയ്ക്ക് അയ്യപ്പ ഭക്തസംഘത്തിന്റെ സഹായഹസ്തം

    Published on

    താനെ:
    1996-ൽ സ്ഥാപിതമായതുമുതൽ സാമൂഹ്യ സേവനങ്ങളെ ദൗത്യമായി ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം, താനെ (HGABS), വീണ്ടും ഒരു കുടുംബത്തിന് ആശ്വാസമായി. വിദ്യാഭ്യാസം, ചികിത്സ, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിരന്തരമായി സേവനം നടത്തുന്ന സംഘടന, ഈവണ താനെയിലെ ആദിവാസി ഗ്രാമമായ കൊങ്കണി പാട, മാൻപാടയിൽ താമസിക്കുന്ന ഒരു രണ്ട് വയസ്സുകാരിയുടെ ചികിത്സയ്ക്കാണ് കൈത്താങ്ങായത്.

    ശ്രീ. വീരേൻ ദാമു ഗവിത് എന്നയാളാണ് തന്റെ രണ്ട് വയസ്സായ മകളുടെ ശസ്ത്രക്രിയയ്ക്കുള്ള ചികിത്സാ സഹായത്തിനായി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തോട് അഭ്യർത്ഥിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് വൻ ആശുപത്രി ചെലവ് വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംഘടനയെ സമീപിച്ചത്.

    അഭ്യർത്ഥന ലഭിച്ചതിന് പിന്നാലെ, HGABS പ്രവർത്തകർ കുടുംബത്തെ നേരിൽ സന്ദർശിച്ച് അവരുടെ സാമൂഹ്യ–സാമ്പത്തിക പശ്ചാത്തലം വിലയിരുത്തി. തുടർന്ന്, ഇന്നലെ വൈകുന്നേരം കുട്ടിയുടെ ശസ്ത്രക്രിയാ ചെലവുകൾക്കായി 34,000 രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി.

    സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലേക്കും സഹായം എത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം ഭാരവാഹികൾ അറിയിച്ചു. ആവശ്യക്കാർക്ക് കൈത്താങ്ങായി, മാനവികതയുടെ ദീപം തെളിയിച്ച് സാമൂഹ്യ സേവന രംഗത്ത് തുടർന്നും സജീവമായി തുടരാനാണ് സംഘടനയുടെ തീരുമാനമെന്ന് സെക്രട്ടറി ശശികുമാർ നായർ പറഞ്ഞു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this