HomeNewsനെരൂൾ നഗരത്തെ ഭക്തിസാഗരമാക്കി ഗുരുദേവഗിരി തീർഥാടന രജതജൂബിലി (Watch Video)

നെരൂൾ നഗരത്തെ ഭക്തിസാഗരമാക്കി ഗുരുദേവഗിരി തീർഥാടന രജതജൂബിലി (Watch Video)

Published on

നെരൂൾ നഗരം ഇന്നലെ മുഴുവൻ ഗുരുഭക്തിയിൽ ലയിച്ചു. ഗുരുദേവഗിരി തീർഥാടന രജതജൂബിലിയുടെയും ഇരുപത്തിയഞ്ചാമത് തീർഥാടന മഹോത്സവത്തിന്റെയും സമാപന ദിനത്തിൽ ദേശവിദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ നെരൂളിലേക്ക് ഒഴുകിയെത്തി.

പതിവ് പൂജകൾക്കുശേഷം രാവിലെ 8.30-ന് പൊതുദർശനത്തിനുവെച്ച ഗുരുദേവന്റെ ദിവ്യദന്തം ദർശിക്കാനായി നീണ്ട നിരകളായിരുന്നു. ഗുരുദേവദർശനത്തിനായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമാണ് ഭക്തർ എത്തിയത്.

രാവിലെ 10-ന് നെരൂൾ ശിവാജി ചൗക്കിൽ നിന്ന് പുഷ്പാലംകൃതരഥത്തിൽ ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ആരംഭിച്ച തീർഥാടന ഘോഷയാത്ര ഭക്തിസാന്ദ്രമായി മുന്നേറി. വിവിധ യൂണിറ്റുകളുടെ വർണാഭമായ പങ്കാളിത്തം ഘോഷയാത്രയ്ക്ക് ഉത്സവചൈതന്യം പകർന്നു.

ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേർന്നതോടെ മഹാഗുരുപൂജ ആരംഭിച്ചു. ശിവഗിരിമഠത്തിൽ നിന്നുള്ള സന്ന്യാസിമാർ ഉൾപ്പെടെ ദേശവിദേശങ്ങളിൽ നിന്നെത്തിയ ആത്മീയ ആചാര്യന്മാർ ഗുരുപൂജയ്ക്ക് കാർമികത്വം വഹിച്ചു.

തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത സമൂഹസദ്യ നടന്നു.പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ശിവഗിരി ധർമസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമപ്രചാരണസഭ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ്, എൻ. മോഹൻദാസ്, വി.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഒ.കെ. പ്രസാദ് സ്വാഗതവും എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ ഗുരുദേവദർശനത്തിൽ അധിഷ്ഠിതമായ നിസ്വാർത്ഥ സേവനപ്രവർത്തനങ്ങളാണ് ഗുരുദേവഗിരി തീർഥാടനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കി.

പൊതുമുതൽ സംരക്ഷിക്കേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്നും അതിൽ വീഴ്ച സംഭവിച്ചാൽ അത് ഗുരുവിനോടുള്ള അപരാധമാണെന്നും സ്വാമി ഋതംബരാനന്ദ പറഞ്ഞു.

ഇരുപത്തിയഞ്ചുവർഷം പിന്നിടുന്ന ഗുരുദേവഗിരി തീർഥാടനം കൂടുതൽ ഭക്തജനങ്ങളെ ആകർഷിച്ചുകൊണ്ട് മുന്നേറുകയാണെന്നും വരുംവർഷങ്ങളിൽ ഗുരുഭക്തരുടെ സാന്നിധ്യം ഇനിയും വർധിക്കുമെന്നുമാണ് സംഘാടകരുടെ പ്രതീക്ഷ.

ഗുരുദേവദർശനത്തിന്റെ ആത്മീയ പാരമ്പര്യം നെരൂളിൽ വീണ്ടും പുതുക്കിയ മഹോത്സവം — ഗുരുദേവഗിരിയിൽ ഭക്തിപൂർണമായൊരു സമാപനം.

അമേരിക്കയിൽനിന്നുള്ള മുൻ സൈനിക ഉദ്യോഗസ്ഥനും ശിഷ്യയും സന്ന്യാസദീക്ഷ സ്വീകരിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ സന്ന്യാസ പരമ്പരയിലേക്ക് അമേരിക്കയിൽനിന്നുള്ള മുൻ സൈനിക ഉദ്യോഗസ്ഥനും ശിഷ്യയും. ജോൺ ഹോപ്ക്കിൻസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും 35 വർഷക്കാലം ലോകമാകെ ജംബോ ഫ്ളൈറ്റ് ഉൾപ്പെടെ വിമാനങ്ങൾ പറത്തിയിട്ടുമുള്ള പ്രൊഫ. ബ്രൂസ് റസ്സലും തന്റെ ശിഷ്യ എഡ്രിയാനും മുംബൈ നെരൂൾ ഗുരുദേവഗിരിയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽവെച്ച് സന്ന്യാസദീക്ഷ സ്വീകരിച്ചു.

യു.എസ്.എ. കേന്ദ്രമായി പ്രവർത്തിക്കുന്ന ത്രിശാന്തി എന്ന ശ്രീനാരായണ ദർശന പ്രചാരണ ഗ്രൂപ്പിന്റ സജീവ പ്രവർത്തകരാണ് ഇവർ. ശ്രീനാരായണധർമം പാശ്ചാത്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ഇവർ മുന്നിട്ടിറങ്ങിയിരുന്നു. ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ശിവഗിരിമഠം സന്ന്യാസദീക്ഷ നൽകാൻ തീരുമാനിച്ചത്.

ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിന്റെ ശതവർഷപൂർത്തിയാഘോഷം നടക്കുന്ന വേളയിൽ ഈ മന്ത്രം ചൊല്ലി ഹോമംചെയ്തു കൊണ്ടാണ് ഇവർക്ക് സന്ന്യാസദീക്ഷ നൽകിയത്. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീർഥ, ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ, സിങ്കപ്പൂരിൽനിന്ന് എത്തിയ രമണിസിദ്ധ മാതാജി, ഗുരുദേവഗിരി ക്ഷേത്രം ശാന്തിമാരായ ഷിലൻ, രതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റും ആലുംമൂട്ടിൽ തറവാടിന്റെ കാരണവരുമായ ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ശ്രീനാരായണ മന്ദിരസമിതി ഭാരവാഹികളായ എം.ഐ. ദാമോദരൻ, ഒ.കെ. പ്രസാദ്, എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, എന്നിവരും ഒട്ടേറെ ഗുരുദേവഭക്തരുമെത്തിയിരുന്നു.

പ്രൊഫ. ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദയെന്നും എഡ്രിയാൻ സ്വാമിനി ചിന്മയിദേവിയെന്നും പേര് സ്വീകരിച്ചു. അമേരിക്കയിലെ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക മഠാധിപതി സ്വാമി ഗുരുപ്രസാദ് ഇരുവർക്കും സന്ന്യാസദീക്ഷ നൽകി

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...