കുട്ടികൾക്കുവേണ്ടി വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തുന്ന ചിൽഡ്രൻസ് ക്ലബ് നവി മുംബൈ ഇത്തവണ ഉൾവയിലെ കുരുന്നുകൾക്ക് അഞ്ചു ദിവസം നീണ്ടുനിന്ന സമ്മർക്യാമ്പിലൂടെ പകർന്നു നൽകിയത് ജീവിതത്തിലുടനീളം ഓർത്തുവയ്ക്കാനുള്ള അസുലഭ മുഹൂർത്തങ്ങളായിരുന്നു.
കളിയിലും ചിരിയിലും തുടങ്ങുന്ന ഓരോ ദിവസത്തിലും ഓരോ വ്യത്യസ്ത വിഷയങ്ങൾ ചർച്ചചെയ്യാനും കുട്ടികൾക്ക് പുത്തൻ അറിവുകൾ പകർന്നു നൽകാനുമായി ഓരോ അതിഥികൾ എത്തി. പാമ്പുകളെ കുറിച്ചും മറ്റ് വിഷജീവികളെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തിയെടുക്കാനുള്ള സെഷൻ, നവി മുംബൈ NRI സ്റ്റേഷനിലെ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സെഷൻ എന്നിവ കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുകയുണ്ടായി. ക്യാമ്പിൻ്റെ രണ്ടാം ദിവസം ഡോക്ടർ ധന്യ റെനേഷ് കുട്ടികളുടെ ധന്ത സംരക്ഷണത്തെ കുറിച്ച് ക്‌ളാസ്സെടുക്കുകയും കുട്ടികളുടെ പല്ല് പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. ജേർണലിസ്റ്റും നാടകപ്രവർത്തനുമായ പി. ആർ. സഞ്ജയ് നയിച്ച നാടക കളരിയും നാടക അവതരണവും കുട്ടികൾ ആസ്വദിക്കുക മാത്രമല്ല, അവരിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉതകുന്നതുമായിരുന്നു.
മഹാനഗരത്തിലെ വേനലവധിക്കാലത്ത് വെയിലിൻ്റെ ചൂടിനേക്കാൾ ഒരു പക്ഷേ രക്ഷിതാക്കളെ പൊള്ളിക്കുന്നത് കുട്ടികളുടെ സ്ക്രീൻ അഡിക്ഷനാണ്. കുട്ടികളുടെ സ്ക്രീൻ ഒബ്സെഷൻ കുറയ്ക്കാൻ വിയർക്കുന്നവരാണ് ഇന്നത്തെ മിക്ക രക്ഷിതാക്കളും. ചിൽഡ്രൻസ് ക്ലബ് സംഘടിപ്പിച്ച സമ്മർ ക്യാംപിലെ അഞ്ചു ദിവസങ്ങൾ കുട്ടികൾ സോഷ്യൽ മീഡിയയുടെ ലോകത്ത് നിന്ന് പുറത്ത് വത്ത് യഥാർത്ഥ സൗഹൃദമെന്താണെന്ന് തിരിച്ചറിയുകയും ആ സൗഹൃദത്തിന്റെ മാധുര്യം നുണയുകയും ചെയ്തു. കുട്ടികൾ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ പരസ്പരം പകുത്തു നൽകിയത് നിഷ്കളങ്കമായ സ്നേഹവും സൗഹൃദവും കരുതലും തന്നെയായിരുന്നു.
മാർച്ച് മാസം 27 മുതൽ 31 വരെ ഉൽവേയിലെ ലിറ്റിൽ സ്റ്റെപ്സ് പ്രീസ്കൂളിൽ വച്ചു നടന്ന സമ്മർ ക്യാമ്പ് നിയന്ത്രിച്ചത് ചിൽഡ്രൻസ് ക്ലബ് പ്രവർത്തകരായ അനു അനിലേഷ്, ഗിരിജ സഞ്ജു, പാർവതി അരവിന്ദ്, ശ്യാംലാൽ മണിയറ, പ്രവിത്. വി. പി, സഞ്ജു ശ്രീധരൻ, അരവിന്ദ്.എം കെ, അനിലേഷ് അപ്പുക്കുട്ടൻ, ജിബു രാമചന്ദ്രൻ എന്നിരാണ്
- എസ് എസ് സി , എച്ച് എസ് സി വിദ്യാർഥികൾക്ക് സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
- മഹാരാഷ്ട്ര സർക്കാർ ആപ്പ് അധിഷ്ഠിത റിക്ഷാ-ടാക്സി ഇ-ബൈക്ക് സേവനങ്ങൾ ഉടനെ
- പുണെയിൽ പ്രഭാത സവാരിക്കിടെ വഴിയിലെ കേബിളിൽ കാലുകുരുങ്ങി വയോധികന് പരിക്ക്
- ഫെയ്മ മഹാരാഷ്ട്രയുടെ ഒരു തൈ നടാം നാടിൻ്റെ നന്മയ്ക്ക് വേണ്ടി എന്ന പദ്ധതി ഏറ്റെടുത്ത് മലയാളികൾ
- ദേശീയ വിദ്യാഭ്യാസ നയം മാതൃകാപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടെന്ന് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ