More
    HomeNewsമുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റ് പി.എസ്. രാജൻ വാഹനാപകടത്തിൽ മരിച്ചു

    മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റ് പി.എസ്. രാജൻ വാഹനാപകടത്തിൽ മരിച്ചു

    Published on

    മുംബൈ/തൃശൂർ: മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റും മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനുമായ പി.എസ്. രാജൻ (65) വാഹനാപകടത്തിൽ മരിച്ചു. തൃശൂർ വടക്കാഞ്ചേരി മങ്ങാടിന് സമീപം നടന്ന റോഡപകടത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

    തൃശൂർ എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം പടിഞ്ഞാറേക്കര, പുളിയൻകൊട്ട് വീട്ടിൽ പരേതരായ ശങ്കരനാരായണൻ നായർ – ദേവകി അമ്മ ദമ്പതികളുടെ മകനാണ്. മുംബൈ വസായ് വെസ്റ്റിലെ സ്റ്റെല്ല മണികണ്ഠ അപ്പാർട്മെന്റിലായിരുന്നു താമസം.

    ഭാര്യ: ഇന്ദു രാജൻ.
    മക്കൾ: ദേവിക രാജൻ, ഗോപിക രാജൻ.
    മരുമകൻ: ശ്രീഹരി.

    മുംബൈയിലെ സാമൂഹിക–ആത്മീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പി.എസ്. രാജന്റെ നിര്യാണം നിരവധി പേർക്ക് വേദനയായി. ശബരിഗിരി അയ്യപ്പക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.

    ശവസംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും. തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

    പി.എസ്. രാജന്റെ വേർപാടിൽ വിവിധ സാമൂഹിക–സാംസ്കാരിക സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

    ഇടശ്ശേരി രാമചന്ദ്രൻ, മുളുണ്ട് : നാട്ടുകാരനായിരുന്നിട്ടും വളരെ വൈകിയാണ് രാജേട്ടനെ — പി.എസ്. രാജനെ (മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനും മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റും) — വസായിലെ സുഹൃത്ത് ഗിരീഷ് നായർ മുഖേന പരിചയപ്പെടാൻ കഴിഞ്ഞത്.

    അതിന് ശേഷം 2024 ഫെബ്രുവരിയിൽ മങ്ങാട്ടുകാവ് കുംഭഭരണിയോടനുബന്ധിച്ച് കോട്ടപ്പുറത്തുകാരുടെ കുതിരയുമായി മുൻനിരയിൽ തോർത്തുമുണ്ട് തലയിൽ കെട്ടി ആവേശത്തോടെ നിൽക്കുന്ന രാജേട്ടനെയാണ് അവസാനമായി കണ്ടത്. തിരക്കിനിടയിൽ അന്ന് കുറച്ച് നേരം മാത്രമേ സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

    ഇന്ന് ആ ദുഃഖവാർത്തയും ഗിരീഷിൽ നിന്നു തന്നെയാണ് അറിഞ്ഞത്. മനസ്സിനെ ആഴത്തിൽ വേദനിപ്പിച്ചു. ഓർമ്മകൾ മാത്രം ബാക്കിയാക്കി രാജേട്ടൻ യാത്രയായി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

    Vidhu Krishnan Nair : Shocking to know this news. Rajettan was a gem of a person — always calm, always smiling. His kindness and gentle spirit touched everyone around him. His absence is a great loss to his family, relatives, and all who knew him

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this