More
    HomeNewsശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം; ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു

    ശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം; ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു

    Published on

    ചെമ്പൂർ: ശ്രീനാരായണ ഗുരു ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ശ്രീനാരായണ ഗുരു കോളേജിന്റെ പുതിയ കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂർവ വിദ്യാർഥികളെയും അദ്ദേഹം അഭിസംബോധന ചെയ്തു.

    ഈ സ്കൂളിൽ പഠിച്ച അനേകം വിദ്യാർഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമൂഹനിർമാണത്തിലെ പങ്ക് അതീവ പ്രധാനമാണെന്നും ഷിൻഡെ പറഞ്ഞു.

    ഒരു സമൂഹത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസമുള്ള പൗരന്മാരെ സൃഷ്ടിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും ആ ലക്ഷ്യം ശ്രീനാരായണമന്ദിര സമിതിക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകിയതായി സമിതി ചെയർമാൻ എൻ. മോഹൻദാസ് അറിയിച്ചു.

    ചടങ്ങിൽ എം.എൽ.എമാരായ അബു ആസ്മി, തുക്കാറാം കാത്തെ, മുൻ എം.പി. രാഹുൽ ശിവാല എന്നിവർ പങ്കെടുത്തു. സീനിയർ ആർക്കിടെക്ട് ബി.എച്ച്. വാധ്വയെയും സ്കൂളിന്റെ മുൻ പ്രധാനാധ്യാപിക ലിൻസി ഡേവിഡിനെയും ചടങ്ങിൽ ആദരിച്ചു.

    പരിപാടിയുടെ ഭാഗമായി പൂർവ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മുൻ അധ്യാപകരും ചടങ്ങിൽ പങ്കാളികളായതായി സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു.

    സമിതി വാർഷികാഘോഷവും നടന്നു

    ചെമ്പൂർ: ശ്രീനാരായണമന്ദിര സമിതിയുടെ വാർഷികാഘോഷവും വിദ്യാഭ്യാസ സമുച്ചയത്തിൽ വിപുലമായി സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ നടന്ന പരിപാടിയിൽ സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

    ആദായ നികുതി കമ്മിഷണർ സോൾജി ജോസ് കൊട്ടാരം മുഖ്യാതിഥിയായി. പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ. മോഹൻദാസ് സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് സ്വാഗതവും വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു നന്ദിയും രേഖപ്പെടുത്തി.

    ആഘോഷ പരിപാടികളുടെ വിജയത്തിനായി അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വിരാജ്, സോണൽ സെക്രട്ടറിമാരായ പി.കെ. ആനന്ദൻ, വി. മുരളീധരൻ, മായ സഹജൻ മോഹൻദാസ്, പി. ഹരീന്ദ്രൻ, ഉണ്ണികൃഷ്ണൻ, എൻ.എസ്. രാജൻ, കമലാനന്ദൻ എന്നിവരും ഇവന്റ് മാനേജ്‌മെന്റ് കമ്മിറ്റി, യുവജന വിഭാഗം ഉൾപ്പെടെയുള്ള വിവിധ കമ്മിറ്റികളും പ്രവർത്തിച്ചതായി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു

    Watch highlights of this event in AMCHI MUMBAI. മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി AMCHI MUMBAI – Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...