പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയ്ക്ക് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വിധാൻ ഭവനിലെത്തിയത് മോട്ടോർ സൈക്കിളിൽ. മന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കുകയും വാഹനവ്യൂഹങ്ങൾ ചുരുക്കുകയും ചെയ്തു.
പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജവിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇന്ധനവും വിദേശനാണ്യവും ലാഭിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന.
അതിന്റെ ഭാഗമായാണ് മഹാരാഷ്ട്ര സർക്കാർ ചെലവുചുരുക്കൽ നടപടികൾ ശക്തമാക്കിയത്. നിയമസഭാ കൗൺസിലിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് സൗത്ത് മുംബൈയിലെ വിധാൻ ഭവനിലെത്തിയത് മോട്ടോർ സൈക്കിളിൽ. ബി.ജെ.പി നേതാവും മന്ത്രിയുമായ ആശിഷ് ഷേലാറും മുഖ്യമന്ത്രിയെ അനുഗമിച്ചു.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മന്ത്രി നിതേഷ് റാണെ മന്ത്രാലയത്തിലേക്ക് നടന്നെത്താനും തീരുമാനിച്ചു.
മന്ത്രിമാരുടെ വാഹനവ്യൂഹങ്ങളിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുക, മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രകൾ റദ്ദാക്കുക, പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നിവ ഉൾപ്പെടെയുള്ള നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS
