More
    HomeNewsശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷവും മന്ദിര സമിതിയുടെ 62 മത് വാർഷിക ആഘോഷവും.

    ശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷവും മന്ദിര സമിതിയുടെ 62 മത് വാർഷിക ആഘോഷവും.

    Published on

    ശ്രീനാരായണ മന്ദിര സമിതിയുടെ 62 മത് വാർഷിക ആഘോഷം മെയ് 17ന് സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ വമ്പിച്ച പരിപാടികളോട് കൂടി ആഘോഷിക്കും. ഞായറാഴ്ച രാവിലെ പത്തുമണിക്ക് സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ അരങ്ങേറുമെന്ന് സമതി ചെയർമാൻ എൻ മോഹൻദാസ് അറിയിച്ചു.

    പതിനൊന്നു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻ്റ് എം. ഐ ദാമോദരൻ അധ്യക്ഷത വഹിക്കും. പ്രസ്തുത സമ്മേളനത്തിൽ ഇൻകംടാക്സ് കമ്മീഷണർ സോൾജി ജോസ് ഐ ആർ എസ് മുഖ്യാതിഥിയായിരിക്കും. കൂടാതെ മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഒ.കെ പ്രസാദ് അറിയിച്ചു.

    ശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം

    വൈകീട്ട് 5 .30 മുതൽ ശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷവും, പൂർവ്വ വിദ്യാർത്ഥി സംഗമവും, ശ്രീനാരായണ ഗുരു കോളേജിന്റെ കെട്ടിടത്തിന്റെ ഉൽഘാടന കർമ്മവും നടക്കും.

    തുടർന്ന് 6 .30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻ്റ് എം. ഐ ദാമോദരൻ അധ്യക്ഷത വഹിക്കും. പ്രസ്തുത ചടങ്ങിൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുഖ്യാതിഥിയായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് കോളേജ് കെട്ടിടത്തിന്റെ ഉൽഘാടന കർമ്മവും ഉപമുഖ്യമന്ത്രി നിർവഹിക്കും. MLA അബു അസ്‌മിയും, മുൻ MP രാഹുൽ ഷെവാലെയും വിശിഷ്ടാതിഥികളായി പങ്കെടുക്കും. രണ്ടായിരത്തില്പരം പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ, പ്രശസ്ത നർത്തകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ ദൃശ്യവിരുന്നൊരുക്കുമെന്ന് ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് പറഞ്ഞു. രാത്രി ഭക്ഷണത്തോടെ പരിപാടികൾക്ക് പരിസമാപ്തിയാകും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 9, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this