More
    HomeNewsമുംബൈയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ; ആയിരങ്ങളുടെ ജീവിതം അനശ്ചിതത്വത്തിൽ

    മുംബൈയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ; ആയിരങ്ങളുടെ ജീവിതം അനശ്ചിതത്വത്തിൽ

    Published on

    മുംബൈയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ നീക്കങ്ങളിലൊന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കി. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന നാല് ദിവസത്തെ വൻ ചേരി ഒഴിപ്പിക്കൽ നടപടികളാണ് ബാന്ദ്രയിൽ നടപ്പാക്കുന്നത്. ഭവനരഹിതരുടെ ആശങ്കകൾക്കിടയിൽ റെയിൽ ഗതാഗത വികസനത്തിനായുള്ള വൻ പദ്ധതികളുടെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് പ്രതിഷേധങ്ങൾക്കിടയിലും ഒഴിപ്പിക്കൽ നടപടി.

    മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗരീബ് നഗർ മേഖലയിൽ വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെയാണ് പൊളിക്കൽ നടപടികൾ തുടങ്ങിയതെന്ന ആരോപണം ഉയരുമ്പോഴും, നിയമപരമായി താമസിക്കുന്നവർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കിയ ശേഷമാണ് അനധികൃത നിർമ്മാണങ്ങൾ നീക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

    നാല് ദിവസം നീളുന്ന ഈ നടപടിയോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഭവനരഹിതരാകുന്ന അവസ്ഥയിലേക്ക് എത്തുന്നത്. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

    അതേസമയം, തിരക്കേറിയ മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്നാണ് വെസ്റ്റേൺ റെയിൽവേയുടെ വിശദീകരണം.

    ഭവനരഹിതരുടെ ആശങ്കകൾക്കിടയിൽ റെയിൽ ഗതാഗത വികസനത്തിനായുള്ള വൻ പദ്ധതികളുടെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് പ്രതിഷേധങ്ങൾക്കിടയിലും ഒഴിപ്പിക്കൽ നടപടി

    സാന്താക്രൂസ് മുതൽ മുംബൈ സെൻട്രൽ വരെയുള്ള പാതയിൽ അഞ്ചും ആറും റെയിൽ ലൈനുകൾ വികസിപ്പിക്കുക, ലോക്കൽ ട്രെയിനുകളിലെ യാത്രാ തിരക്ക് കുറയ്ക്കുക, കൂടാതെ മുംബൈയിൽ 50 പുതിയ ട്രെയിനുകൾ കൂടി ആരംഭിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

    വരാനിരിക്കുന്ന മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ബികെസി സ്റ്റേഷനിലേക്കുള്ള പ്രവേശന സൗകര്യങ്ങളും ഇതിലൂടെ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this