ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് പുറത്ത് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ രണ്ട് അജ്ഞാതർ വെടിയുതിർത്തതായി മുംബൈ പോലീസ് റിപ്പോർട്ട് ചെയ്തു.
നടൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്താണ് അജ്ഞാതർ നാല് റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടിൽ പറയുന്നത് .
ഫോറൻസിക് വിദഗ്ധരുടെ സംഘവും സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് മുംബൈ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്
ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിൻ്റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ ഖാൻ്റെ സുരക്ഷ വൈ പ്ലസ് വരെ വർധിപ്പിച്ചിരുന്നു. വ്യക്തിഗത ആയുധം കൈവശം വയ്ക്കാനുള്ള ലൈസൻസും താരത്തിന് ലഭിച്ചിട്ടുണ്ട്. പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനവും സൽമാൻ ഖാൻ വാങ്ങിയിട്ടുണ്ട്.