മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്ന ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോയിൽ തുടങ്ങി. മുംബൈയിലെ 8 തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടയിൽ മുംബൈ മലയാളികൾക്കും വിസ്മയക്കാഴ്ചയാകും ത്രീഡിയിൽ ഒരുക്കിയിരിക്കുന്ന ബറോസ്
മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് 3D ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയതും ജിജോ പുന്നൂസാണ്.