പതിമൂന്നാം കേന്ദ്ര മലയാളോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണവും ബൈക്ക് റാലിയും നടന്നു. ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ കൈമാറിയ ദീപ ശിഖ മലയാളഭാഷാപ്രചാരണ സംഘം പ്രസിഡന്റ് റീന സന്തോഷ് ഏറ്റു വാങ്ങി. For more pictures, click here
നാളെ കമ്പൽപാഡ മോഡൽ കോളേജ് അങ്കണത്തിൽ വിവിധ സ്റ്റേജുകളിലായി ആയിരത്തോളം പ്രതിഭകൾ വേദികളെ ത്രസിപ്പിക്കും. 4 മുതൽ 85 വയസ് വരെ പ്രായമുള്ളവർ മത്സരങ്ങളിൽ മാറ്റുരക്കും.
കഥ പറച്ചിൽ ,നാടോടി നൃത്തം, മോഹിനിയാട്ടം, ലളിതഗാനം, സിനിമാഗാനം, നാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കഥാ പ്രസംഗം, വായന മത്സരം, പ്രസംഗ മത്സരം, കയ്യെഴുത്ത്, ചിത്രരചന, ക്വിസ് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും സംഘനൃത്തം, ഒപ്പന, മാർഗ്ഗം കളി,നാടൻ പാട്ട്, കരോൾ പാട്ട്, ആംഗ്യപ്പാട്, ഇഷ്ടമുള്ള കവിതയുടെ ദൃശ്യാവിഷ്കാരം, നാടകം തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളുമാണ് കലാമത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളത്
പതിനൊന്ന് മേഖലകളിലായി നടന്ന കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് നാളെ നടക്കുന്ന കേന്ദ്ര തല ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക . കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 11 മേഖലകളെ പ്രതിനിധീകരിച്ചാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങൾ നടക്കുക.
10 വേദികളിലായി 600 ഓളം സോളോ മത്സരങ്ങളും 100 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും. അതീവ ഹൃദ്യവും വര്‍ണ്ണശബളവുമായ ഈ മത്സരങ്ങള്‍ക്ക് നാലായിരത്തോളം പേര്‍ ദൃക്സാക്ഷികളാകും എന്നാണ് കണക്കുകൂട്ടുന്നത്.
ഇതാദ്യമായാണ് മലയാളോത്സവത്തിന് ഡോംബിവ്‌ലി വേദിയാകുന്നത്.