More
    Homeനന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് തുടക്കം

    നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് തുടക്കം

    Published on

    മുംബൈ: മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന മലയാളികളുടെ കൂട്ടായ്മയായ നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് തുടക്കമിട്ടു.

    താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ വേഹ്ലോളി ഗ്രാമത്തിലെ 10 ജില്ലാ പരിഷത്ത് സ്കൂളുകളിലെ 354 വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, നോട്ട് ബുക്കുകൾ, കുടകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്.

    ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സുനിൽ രാജ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസാദ് നായർ അധ്യക്ഷത വഹിച്ചു. ദിവ്യ നായർ, സുലീ കുഞ്ഞുപിള്ള, പ്രമോദ് പിള്ള, നന്ദന, സന്തോഷ് ബാലചന്ദ്രൻ, സുബിൻ, ദേവദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    സാക്ഷരതയിൽ പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം, വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതി നിലവാരവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി സുനിൽ രാജ് അറിയിച്ചു.

    പദ്ധതിയുടെ തുടർഘട്ടങ്ങളിൽ സ്കൂളുകൾക്ക് കമ്പ്യൂട്ടറുകൾ, വൃക്ഷത്തൈകൾ, മഴവെള്ള സംഭരണ സംവിധാനങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണപാത്രങ്ങൾ, മരുന്നുകൾ, പോഷകാഹാരങ്ങൾ, വാട്ടർ പ്യൂരിഫയറുകൾ, കൂടാതെ ദീപാവലിയോടനുബന്ധിച്ച് മധുരപലഹാരങ്ങളും വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

    കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഈ വർഷം തന്നെ ‘നന്മ വിദ്യാഭ്യാസ സഹായ സംരംഭം’ പദ്ധതിയിലൂടെ നൂറോളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്.

    സാമൂഹിക ഉത്തരവാദിത്തവും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് ദീർഘകാല പിന്തുണ ഉറപ്പാക്കുകയാണ് ഈ സമഗ്ര വികസന പദ്ധതിയിലൂടെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മഹാരാഷ്ട്രയിൽ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ നിർമ്മിച്ച് വിപണിയിലെത്തിച്ച സംഘം പിടിയിൽ

    മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ...

    സമ്പൂർണ രാമായണ പാരായണം

    രാമായണ മാസത്തോടനുബന്ധിച്ച്, ഡോമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സമ്പൂർണ രാമായണ പാരായണം ഓഗസ്റ്റ് 2, 2026 (ഞായറാഴ്ച),...

    പ്രതീക്ഷ ഫൗണ്ടേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറുകണക്കിന് പേർക്ക് ചികിത്സയും ധാന്യകിറ്റുകളും

    വസായ്: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമൊരുക്കുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാറിന്റെ...

    പ്രവാസിയുടെ വേദന അറിയുന്ന നേതൃത്വം നോർക്കയ്ക്ക് അനിവാര്യം– നെല്ലൻ ജോയി, മുംബൈ

    കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും ഇന്നും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് കരുത്താകുന്നു. എന്നാൽ...
    spot_img

    More like this