More
    Homeപ്രതീക്ഷ ഫൗണ്ടേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറുകണക്കിന് പേർക്ക് ചികിത്സയും ധാന്യകിറ്റുകളും

    പ്രതീക്ഷ ഫൗണ്ടേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറുകണക്കിന് പേർക്ക് ചികിത്സയും ധാന്യകിറ്റുകളും

    Published on

    വസായ്: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമൊരുക്കുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാറിന്റെ നേതൃത്വത്തിൽ ശാസ്ത്രീ നഗർ ബിജെപി കാര്യാലയത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

    നൂറുകണക്കിന് പേർ പങ്കെടുത്ത ക്യാമ്പിൽ വിവിധ ആരോഗ്യപരിശോധനകൾ, സൗജന്യ വൈദ്യോപദേശം, മരുന്ന് വിതരണം എന്നിവ നടന്നു. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൂറിലധികം കുടുംബങ്ങൾക്ക് ധാന്യകിറ്റുകളും വിതരണം ചെയ്തു.

    സ്ഥലം കൗൺസിലർ നിമ്മി ജോഷി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്യാമ്പ് സന്ദർശിച്ച എം.എൽ.എ സ്നേഹ ദൂബെ പണ്ഡിറ്റ്, സേവനമനുഷ്ഠിച്ച ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരെ ആദരിച്ചു. പ്രതീക്ഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്ക് പ്രത്യേക ഡോക്ടർ കിറ്റുകളും വിതരണം ചെയ്തു.

    അമർദാസ് നായർ, സുകുമാരൻ, ശ്രീ ശങ്കർ, ബാലാ സാവന്ത്, നാരായൺ ഷെട്ടി, പ്രകാശ് ജാദവ്, ദേവി റെഡ്ഡി എന്നിവരുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രവാസിയുടെ വേദന അറിയുന്ന നേതൃത്വം നോർക്കയ്ക്ക് അനിവാര്യം– നെല്ലൻ ജോയി, മുംബൈ

    കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും ഇന്നും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് കരുത്താകുന്നു. എന്നാൽ...

    കളിയും ചിരിയും മലയാളവും; കാജൂപാടയിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കമായി

    മുംബൈ: ഭാഷാപഠനത്തെ സന്തോഷകരമായ അനുഭവമാക്കി മാറ്റുന്ന വിവിധ പ്രവർത്തനങ്ങളോടെ കാജുപാട BPYS പഠനകേന്ദ്രത്തിലെ ഈ അധ്യയനവർഷത്തെ മലയാളം മിഷൻ...

    നോർക്ക ക്ഷേമനിധി പെൻഷൻ; സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വിശ്വാസം പുനഃസ്ഥാപിക്കണമെന്നും മുംബൈ മലയാളികൾ

    മൂന്ന് മാസമായി നോർക്ക ക്ഷേമനിധി പെൻഷൻ മുടങ്ങിയതോടെ മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി മലയാളികൾ കടുത്ത ആശങ്കയിൽ. പെൻഷൻ...

    കണ്ണൻ്റെയരികിൽ – (രാജൻ കിണറ്റിങ്കര)

    എന്താണെന്നറിയില്ല, ഇപ്പോൾ കണ്ണനെ കാണാനുള്ള രാത്രി യാത്ര കുറവായിരിക്കുന്നു. ഭക്തി കുറഞ്ഞതാണോ അതോ കണ്ണന് എന്നെ മടുത്തതാണോ എന്നറിയില്ല....
    spot_img

    More like this