More
    Homeകളിയും ചിരിയും മലയാളവും; കാജൂപാടയിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കമായി

    കളിയും ചിരിയും മലയാളവും; കാജൂപാടയിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കമായി

    Published on

    മുംബൈ: ഭാഷാപഠനത്തെ സന്തോഷകരമായ അനുഭവമാക്കി മാറ്റുന്ന വിവിധ പ്രവർത്തനങ്ങളോടെ കാജുപാട BPYS പഠനകേന്ദ്രത്തിലെ ഈ അധ്യയനവർഷത്തെ മലയാളം മിഷൻ ക്ലാസുകൾ ജൂലൈ 12-ന് ആരംഭിച്ചു. പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് ആവേശപൂർണമായ അന്തരീക്ഷത്തിലാണ് നടന്നത്.

    പഠനകേന്ദ്ര സെക്രട്ടറി സി. ബി. സോമൻ ഔപചാരികമായി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന പ്രസിഡന്റ് ജോസ് കെ. ജി. ഫോൺ സന്ദേശത്തിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്നു.

    തുടർന്ന് നീലക്കുറിഞ്ഞി പഠിതാക്കളായ അഖിൽ, രാധിക, അലൻ എന്നിവർ, മേഖല സെക്രട്ടറി സിന്ധു അജയൻ, പഠനകേന്ദ്രം കൺവീനർ ജയശ്രീ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഭാഷാകേളി, വിവിധ കളികൾ, ചിരിനിമിഷങ്ങൾ എന്നിവയിലൂടെ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ശ്രദ്ധേയമായ സംവേദനാത്മക പരിപാടികൾ സംഘടിപ്പിച്ചു.

    ഭാഷ പഠനത്തോടൊപ്പം കുട്ടികളിൽ മലയാളത്തോടുള്ള സ്നേഹവും ആത്മവിശ്വാസവും വളർത്തുന്ന പ്രവർത്തനങ്ങളാണ് പഠനകേന്ദ്രം ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

    പഠനകേന്ദ്ര സമിതി അംഗങ്ങളായ ബെന്നി ജേക്കബ്, രേഷ്മ മനോജ്, ജിനേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ലഘുഭക്ഷണത്തോടെ പരിപാടി സമാപിച്ചു.

    പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രതീക്ഷ ഫൗണ്ടേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറുകണക്കിന് പേർക്ക് ചികിത്സയും ധാന്യകിറ്റുകളും

    വസായ്: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമൊരുക്കുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാറിന്റെ...

    പ്രവാസിയുടെ വേദന അറിയുന്ന നേതൃത്വം നോർക്കയ്ക്ക് അനിവാര്യം– നെല്ലൻ ജോയി, മുംബൈ

    കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും ഇന്നും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് കരുത്താകുന്നു. എന്നാൽ...

    നോർക്ക ക്ഷേമനിധി പെൻഷൻ; സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വിശ്വാസം പുനഃസ്ഥാപിക്കണമെന്നും മുംബൈ മലയാളികൾ

    മൂന്ന് മാസമായി നോർക്ക ക്ഷേമനിധി പെൻഷൻ മുടങ്ങിയതോടെ മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി മലയാളികൾ കടുത്ത ആശങ്കയിൽ. പെൻഷൻ...

    കണ്ണൻ്റെയരികിൽ – (രാജൻ കിണറ്റിങ്കര)

    എന്താണെന്നറിയില്ല, ഇപ്പോൾ കണ്ണനെ കാണാനുള്ള രാത്രി യാത്ര കുറവായിരിക്കുന്നു. ഭക്തി കുറഞ്ഞതാണോ അതോ കണ്ണന് എന്നെ മടുത്തതാണോ എന്നറിയില്ല....
    spot_img

    More like this