മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന (എസ്.എൻ.ഡി.പി) യോഗം മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ജൂലൈ 12-ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് അംബർനാഥ് വെസ്റ്റിലെ നവരെ പാർക്കിലുള്ള 3862-ാം നമ്പർ അംബർനാഥ് ശാഖായോഗം ഓഫീസിൽ നടക്കും.
യൂണിയൻ കൗൺസിൽ അംഗം ബി. സുശീലൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. യൂണിയന്റെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നതിനായാണ് വിശേഷാൽ പൊതുയോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
യോഗത്തിൽ എല്ലാ യൂണിയൻ പൊതുയോഗ പ്രതിനിധികളും നിർബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി ബിനു സുരേന്ദ്രൻ അഭ്യർഥിച്ചു.
മുംബൈ–താനെ മേഖലയിലെ ശാഖാപ്രതിനിധികളും ഭാരവാഹികളും സജീവമായി പങ്കെടുക്കുന്ന ഈ പൊതുയോഗം യൂണിയന്റെ ഭാവി പ്രവർത്തനങ്ങൾക്ക് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേദിയാകുമെന്നാണ് പ്രതീക്ഷ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI |EVERY SATURDAY 4.30 P.M. | KAIRALI NEWS
