More
    Homeനോർക്ക ക്ഷേമനിധി പെൻഷൻ; സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വിശ്വാസം പുനഃസ്ഥാപിക്കണമെന്നും മുംബൈ മലയാളികൾ

    നോർക്ക ക്ഷേമനിധി പെൻഷൻ; സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വിശ്വാസം പുനഃസ്ഥാപിക്കണമെന്നും മുംബൈ മലയാളികൾ

    Published on

    മൂന്ന് മാസമായി നോർക്ക ക്ഷേമനിധി പെൻഷൻ മുടങ്ങിയതോടെ മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി മലയാളികൾ കടുത്ത ആശങ്കയിൽ. പെൻഷൻ മാത്രമല്ല, നോർക്ക ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാകുകയാണ്.

    പ്രവാസി ക്ഷേമനിധിയിൽ വർഷങ്ങളായി വിഹിതം അടച്ച് അംഗത്വമെടുത്ത ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാണ് കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിക്കാത്തത്.

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നിരവധി കുടുംബങ്ങൾ ഈ പെൻഷനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിനാൽ പെൻഷൻ മുടങ്ങിയത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വലിയൊരു വിഭാഗം പരിതപിക്കുന്നത്. നോർക്കയുടെ ഭാഗത്ത് നിന്ന് വ്യക്തമായ വിശദീകരണമോ, അറിയിപ്പോ ഇല്ല. ഇതോടെയാണ് വർഷങ്ങളായി മുടങ്ങാതെ വിഹിതമടച്ചവരും അടച്ചു കൊണ്ടിരിക്കുന്നവരുമെല്ലാം അനശ്ചിതാവസ്ഥയിൽ ആശങ്ക പങ്കിടാൻ കാരണമായത്.

    പെൻഷൻ മുടങ്ങാൻ കാരണമായ സാഹചര്യം സർക്കാർ ഉടൻ വ്യക്തമാക്കണമെന്നും കുടിശ്ശിക തുക എത്രയും വേഗം വിതരണം ചെയ്യണമെന്നാണ് സാമൂഹിക പ്രവർത്തനായ കൃഷ്ണൻകുട്ടി നായർ പറയുന്നത്.

    അതേസമയം, രണ്ട് വർഷം മുൻപ് ആരംഭിച്ച നോർക്ക ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങളും നിരവധി ഗുണഭോക്താക്കൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവിധ പ്രവാസി സംഘടനകളുടെ ആരോപണം.

    പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ രൂപീകരിച്ച ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുകയും, മുടങ്ങിയ പെൻഷൻ വിതരണവും ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും സാമൂഹിക പ്രവർത്തകനായ പി കെ ലാലി ആവശ്യപ്പെട്ടു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രതീക്ഷ ഫൗണ്ടേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറുകണക്കിന് പേർക്ക് ചികിത്സയും ധാന്യകിറ്റുകളും

    വസായ്: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമൊരുക്കുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാറിന്റെ...

    പ്രവാസിയുടെ വേദന അറിയുന്ന നേതൃത്വം നോർക്കയ്ക്ക് അനിവാര്യം– നെല്ലൻ ജോയി, മുംബൈ

    കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും ഇന്നും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് കരുത്താകുന്നു. എന്നാൽ...

    കളിയും ചിരിയും മലയാളവും; കാജൂപാടയിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കമായി

    മുംബൈ: ഭാഷാപഠനത്തെ സന്തോഷകരമായ അനുഭവമാക്കി മാറ്റുന്ന വിവിധ പ്രവർത്തനങ്ങളോടെ കാജുപാട BPYS പഠനകേന്ദ്രത്തിലെ ഈ അധ്യയനവർഷത്തെ മലയാളം മിഷൻ...

    കണ്ണൻ്റെയരികിൽ – (രാജൻ കിണറ്റിങ്കര)

    എന്താണെന്നറിയില്ല, ഇപ്പോൾ കണ്ണനെ കാണാനുള്ള രാത്രി യാത്ര കുറവായിരിക്കുന്നു. ഭക്തി കുറഞ്ഞതാണോ അതോ കണ്ണന് എന്നെ മടുത്തതാണോ എന്നറിയില്ല....
    spot_img

    More like this