More
    HomeNewsമഴമൊഴികൾ: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിച്ച സാഹിത്യസായാഹ്നം ശ്രദ്ധേയമായി

    മഴമൊഴികൾ: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിച്ച സാഹിത്യസായാഹ്നം ശ്രദ്ധേയമായി

    Published on

    ഡോംബിവ്‌ലി: കേരളീയ സമാജം (Regd.) ഡോംബിവ്‌ലി ആർട്സ് & കൾച്ചർ വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജൂലൈ മാസത്തെ സാഹിത്യസായാഹ്നമായ “മഴമൊഴികൾ” സാഹിത്യസ്നേഹികളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ ഹൃദ്യമായ അനുഭവമായി.

    കേരളീയ സമാജം പൊതുകാര്യദർശി രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി ലിജി ആർ. നമ്പ്യാർ മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മഴയെ ആസ്പദമാക്കി കഥകൾ, കവിതകൾ, ഗാനങ്ങൾ, അനുഭവക്കുറിപ്പുകൾ, ഓർമ്മകൾ എന്നിവ അവതരിപ്പിച്ചപ്പോൾ വേദി സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും സംഗമവേദിയായി.

    പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളുടെ സ്വതസിദ്ധമായ അവതരണങ്ങൾ സദസിന് പുതുമയും ചാരുതയും പകർന്നു. സാഹിത്യസ്നേഹികളുടെ സജീവ പങ്കാളിത്തം മഴമൊഴികളെ കൂടുതൽ ഹൃദ്യമായ അനുഭവമാക്കി.

    അവതാരകനായ ജോയ് ഗുരുവായൂർ സായാഹ്നം ഭംഗിയായി ഏകോപിപ്പിച്ചു

    പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച കേരളീയ സമാജം ഡോംബിവ്‌ലി ഭാരവാഹികൾ, ആർട്സ് & കൾച്ചർ വിംഗ് അംഗങ്ങൾ, മുഖ്യാതിഥി ലിജി ആർ. നമ്പ്യാർ, പൊതുകാര്യദർശി രാജശേഖരൻ നായർ, അവതാരകൻ ജോയ് ഗുരുവായൂർ, വിവിധ അവതരണങ്ങൾ നടത്തിയ സാഹിത്യസ്നേഹികൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് “മഴമൊഴികൾ” വിജയകരമാക്കിയത്.

    സാഹിത്യത്തെയും സാംസ്കാരിക സംവാദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രതിമാസ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മഹാരാഷ്ട്രയിൽ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ നിർമ്മിച്ച് വിപണിയിലെത്തിച്ച സംഘം പിടിയിൽ

    മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ...

    സമ്പൂർണ രാമായണ പാരായണം

    രാമായണ മാസത്തോടനുബന്ധിച്ച്, ഡോമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സമ്പൂർണ രാമായണ പാരായണം ഓഗസ്റ്റ് 2, 2026 (ഞായറാഴ്ച),...

    നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് തുടക്കം

    മുംബൈ: മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന മലയാളികളുടെ...

    പ്രതീക്ഷ ഫൗണ്ടേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറുകണക്കിന് പേർക്ക് ചികിത്സയും ധാന്യകിറ്റുകളും

    വസായ്: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമൊരുക്കുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാറിന്റെ...
    spot_img

    More like this