ഉല്ലാസ്‌നഗർ അയ്യപ്പപൂജസമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ തായമ്പക അരങ്ങേറ്റം നടക്കുന്നു. ഞായറാഴ്ച വൈകീട്ട് ഉല്ലാസ്‌നഗർ സനെ ഗുരുജി നഗറിലുള്ള അയ്യപ്പക്ഷേത്രസമുച്ചയത്തിൽ നടക്കുന്ന പരിപാടിയിൽ പാലക്കാട് സദനം സ്ഥാപനത്തിന്റെ വകുപ്പ് മേധാവി പ്രൊഫ. സദനം രാമകൃഷ്ണൻ മുഖ്യാതിഥിയാകും.
രാവിലെ ഏഴര മുതൽ പതിനൊന്നര വരെ പാഞ്ചാരി മേളത്തിൽ അരങ്ങേറ്റം കുറിക്കും. വൈകീട്ട് 5.45 മുതൽ 6.30 വരെ തായമ്പകയിലും തുടർന്ന് 6.45 മുതൽ 8.30 കെയർ പാണ്ടി മേളത്തിലും അരങ്ങേറ്റം കുറിക്കുമെന്ന് സംഘാടകർ അറിയിച്ചു.
18 ആൺകുട്ടികളും ഏഴു പെൺകുട്ടികളുമാണ് തായമ്പകയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഖിൽ കൈമളിന്റെ ശിക്ഷണത്തിലാണ് ഇവർ അഭ്യസിച്ചത്.
- ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു
- ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!
- കല്യാൺ സാംസ്കാരിക വേദി; പ്രതിമാസ സാഹിത്യ ചർച്ചയിൽ സവിത മോഹനൻ കവിത അവതരിപ്പിക്കും
- എസ് എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ താനെയിൽ ആദരിക്കുന്നു
- മാച്ച് ഫിക്സിങ്’ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം, സംസ്ഥാനത്ത് മശാൽ യാത്ര നാളെ