More
    Homeമഴയെത്തുംമുമ്പെ; നവി മുംബൈയിൽ നിന്ന് മഹാനഗരത്തിലേക്ക്

    മഴയെത്തുംമുമ്പെ; നവി മുംബൈയിൽ നിന്ന് മഹാനഗരത്തിലേക്ക്

    Published on

    spot_img

    നവി മുംബൈ നഗരത്തിൻ്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങിയ #മഴയെത്തുംമുമ്പെ എന്ന സംഘടിതശ്രമം ഇനി മഹാനഗരത്തിലേക്ക്. മഴയെത്തുംമുമ്പെ താനെ മുതൽ കല്യാൺ വരെയുള്ള പ്രദേശങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച്ച ഔപചാരികമായ തുടക്കമാവും.

    തുടക്കത്തിൽ താനെ കല്യാൺ മേഖലയിൽ മാത്രമാവും രക്ഷാപ്രവർത്തനങ്ങൾ. താനെ പോലീസ് കമ്മിഷണറുടെ മാർഗ്ഗനിർദ്ദേശത്തോടെയാവും ഈ ഉദ്യമം.

    മഹാനഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതോടു കൂടി #മഴയെത്തുംമുമ്പെ എന്ന ദൗത്യം രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ- ചികിത്സാ -പുനരധിവാസ പ്രവർത്തനങ്ങളിലൊന്നാവും.

    താനെ പോലീസ് കമ്മിഷണർ അശുതോഷ് ധുംബ്റെയും സംഘവും താനെ പോലീസ് കമ്മിഷണറോഫീസിൽ വെച്ചാണ് #മഴയെത്തുംമുമ്പെ യുടെ ഫ്ലാഗ് ഓഫ്.

    കഴിഞ്ഞ അര മാസമായി നവി മുംബൈ കേന്ദ്രീകരിച്ചാണ് സമാജങ്ങളും സാംസ്കാരിക സംഘടനകളും സീൽ ആശ്രമവും കൈകോർത്ത് റെസ്ക്യുനെറ്റ് 2024 എന്ന പേരിൽ രക്ഷാദൗത്യങ്ങളൊരുക്കിയിരുന്നത്.

    നവി മുംബൈ പോലീസധികാരികളുടെ സജീവ സഹകരണത്തോടെയായിരുന്നു റെസ്ക്യുനെറ്റ് 2024 -ന് തുടക്കമിട്ടത്.

    മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതും പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് നവി മുംബൈ ഒരുങ്ങിയത്.

    ‘മഴയെത്തും മുമ്പേ’ എന്ന പേരിൽ സീലിൻ്റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക – സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് റെസ്കുണെറ്റ് 2024 എന്ന രക്ഷാപ്രവർത്തനത്തിൽ എഴുപതിൽ പരം പേരെയാണ് തെരുവുകളിൽ നിന്ന് രക്ഷിച്ചത്.

    നവി മുംബൈ മേഖലയിലെ മികച്ച വിജയവും പക്വമായ രക്ഷാപ്രവർത്തനവും കണ്ട് നിരവധി ആളുകൾ താനെ, മുംബൈ, കല്യാൺ, ഡോംബിവ്ലി, മീരാ റോഡ്, ഭയാന്തർ എന്നിവടങ്ങളിൽ നിന്ന് വന്ന തുടരെത്തുടരെയുള്ള അപേക്ഷകളാണ് #മഴയെത്തുംമുമ്പെ എന്ന രക്ഷാദൗത്യത്തെ ഹ്രസ്വമായ കാലയളവിൽ താനെ – കല്യാൺ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

    കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്.

    ഭിക്ഷാടനക്കാരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ ഈ ഉദ്യമം പുനരധിവാസ ശ്രമങ്ങളിൽ ഉൾച്ചേർക്കുന്നില്ല എന്ന് രക്ഷാപ്രവർത്തകർ ആദ്യമേ വ്യക്തമാക്കിയിരുന്നു.

    മറിച്ച് അവശരായ നിരാലംബരായ തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരെയാണ് #മഴയെത്തുംമുമ്പെ പുനരധിവാസങ്ങൾക്ക് ശ്രമിക്കുന്നത്.

    ” #മഴയെത്തും മുമ്പെ എന്ന ഊർജ്ജിത രക്ഷാ- പുനരധിവാസ ശ്രമങ്ങൾ മേയ് 22 നാണ് ഔപചാരികമായി തുടങ്ങിയത്. സ്വയം സഹായിക്കാൻ ശേഷിയില്ലാത്തവരെയും ഈ രക്ഷാപ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളുടെ കീഴിൽ വരുന്നവരെ മാത്രമാണ് നാം രക്ഷിച്ചത്, ” ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച സാമൂഹ്യ പ്രവർത്തക ലൈജി വർഗ്ഗീസ് പറഞ്ഞു.

    “സീൽ ആശ്രമത്തിൽ ഏതാണ്ട് നൂറ്റിയിരുപത് രോഗികളെ ഉൾച്ചേർക്കാൻ കഴിയുമെങ്കിലും, ഒരു എണ്ണം തികയ്ക്കൽ മഹാമഹം ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. അർഹരായ എഴുപതിൽ പരം ആളുകൾക്കാണ് നാം അഭയം നൽകിയത്, ” ലൈജി വർഗ്ഗീസ് പറഞ്ഞു.

    ഈ മാതൃകാപരമായ പ്രവർത്തനമാണ് താനെ, മുംബൈ പ്രദേശങ്ങളിൽ നിന്ന് പെരുമഴ പോലെ വിളികൾ വരാൻ ഇടയാക്കിയതെന്ന് ലൈജി വർഗ്ഗീസ് പറഞ്ഞു.

    മഹാനഗരത്തിലേക്ക് ചിറകുകൾ വിരിക്കുമ്പോഴും നവി മുംബൈയിലെ രക്ഷാപ്രവർത്തനങ്ങൾ സമാന്തരമായി നടക്കുമെന്ന് ലൈജി കൂട്ടിച്ചേർത്തു.

    “കുറച്ചു പേരെ ഇതിനോടകം നാം തിരികെ വീടുകളിലെത്തിച്ച് കഴിഞ്ഞു. ഒരു ഡസൻ ആളുകളെ കൂടെ തിരികെ കുടുംബങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ നടുവിലാണ് താനെയിൽ നിന്നും പോലീസിൻ്റെ സ്നേഹപൂർണ്ണമായ ക്ഷണം വരുന്നത്, ” സീലിലെ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.

    “അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്. താനെ – കല്യാൺ പ്രദേശങ്ങളിൽ നിന്നും രക്ഷിക്കുന്ന നൂറ്റിയിരുപതോളം രോഗികൾക്ക് സീലാശ്രമത്തിൽ അഭയം കൊടുക്കാവുന്നതാണ്, ” പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.

    ‘തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ യിലാണ് സീലില്‍ വരുന്നത്. അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്തു സ്വന്തം വീട്ടിലേക്ക് അയക്കും. അങ്ങനെയുള്ളവരെയാണ് സീലിന് വേണ്ടത്, കാരണം രോഗമുക്തി നേടി അവര്‍ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതാണ് സീലിന്‍റെ പരമമായ ദൗത്യവും”, ഫിലിപ്പ് പറഞ്ഞു.

    നവി മുംബൈ പോലീസിൻ്റെ മാർഗ്ഗനിർദ്ദേശത്തിൻ്റെ അകമ്പടിയിൽ സമാജങ്ങളും സാംസ്കാരിക കൂട്ടായ്മകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ – രക്ഷാ – പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയായത് #മഴയെത്തും മുമ്പെ – യുടെ ചാരുത കൂട്ടിയെന്നും മുംബൈ താനെയിലേക്ക് ഈ രക്ഷാദൗത്യം വ്യാപിപ്പിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്നെ ഒരു നാഴിക കല്ലാണെന്നും
    സന്നദ്ധ പ്രവർത്തക ലൈജി വർഗ്ഗീസ് അറിയിച്ചു.

    ഇതു വരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അഞ്ഞൂറ്റിയിരുപത് പേരെയാണെന്ന് മഴയത്തുള്ള രക്ഷാപ്രവർത്തനങ്ങളിൽ പലപ്പോഴും രോഗികൾ മരണത്തിലേക്ക് നടന്ന് നീങ്ങുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നത് കൊണ്ടാണ് #മഴയെത്തുംമുമ്പെ എന്ന ആശയമുദിച്ചത് എന്നും ലൈജി പറഞ്ഞു.

    താനെ പോലീസ് കമ്മിഷണർ തിങ്കളാഴ്ച്ച താനെ – കല്യാൺ ബെൽറ്റിലെ രക്ഷാ ശ്രമങ്ങൾ ഉദ്ഘാടനം ചെയ്യും ജൂൺ 20 വരെയാവും താനെ – കല്യാൺ പ്രദേശത്തെ രക്ഷാദൗത്യങ്ങൾ.മഴയെത്തുംമുമ്പെ യുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ:

    ലൈജി വർഗ്ഗീസ് 98200 75404 പാസ്റ്റർ ബിജു 9321253899 ജൈനമ്മ 8108688029

    Latest articles

    അപൂർവ്വ സംഗമ വേദിയായി ബോംബെ കേരളീയ സമാജം നവതി ഓഡിറ്റോറിയം

    ബോംബെ കേരളീയ സമാജത്തിന്റെ നവതി ഓഡിറ്റോറിയത്തിലാണ് അപൂർവ്വ സംഗമത്തിനായി വേദിയായത്. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് കൺട്രോൾ ഓഫ് അക്കൗണ്ട്...

    ക്ഷേത്രങ്ങൾക്കു നേരെ തീവ്രവാദ ആക്രമണം; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

    ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനു നേരെയും, ക്ഷേത്രങ്ങൾക്കു നേരെയും നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദ് വിശ്വഹിന്ദു പരിഷത്തിന്റെയും,...

    ഡോംബിവിലിയിൽ ആധാർ കാർഡ് ഹെൽപ്പ് ഡെസ്ക്

    ഡോംബിവിലിയിൽ നായർ വെൽഫെയർ അസോസിയേഷൻ്റെ (NWA) ആഭിമുഖ്യത്തിലാണ് ആധാർ കാർഡ് സംബന്ധമായ സഹായങ്ങൾക്കായി സെൽ തുറന്നിരിക്കുന്നത്. ഡിസംബർ 13th &...

    ഭൂകമ്പം ഗഡ്ചിരോളിയെ വിറപ്പിച്ചു

    മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ജില്ലയിലെ കോർച്ചി, അഹേരി, സിറോഞ്ച തുടങ്ങി പല സ്ഥലങ്ങളിലും ഇന്ന്...
    spot_img

    More like this

    അപൂർവ്വ സംഗമ വേദിയായി ബോംബെ കേരളീയ സമാജം നവതി ഓഡിറ്റോറിയം

    ബോംബെ കേരളീയ സമാജത്തിന്റെ നവതി ഓഡിറ്റോറിയത്തിലാണ് അപൂർവ്വ സംഗമത്തിനായി വേദിയായത്. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് കൺട്രോൾ ഓഫ് അക്കൗണ്ട്...

    ക്ഷേത്രങ്ങൾക്കു നേരെ തീവ്രവാദ ആക്രമണം; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

    ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനു നേരെയും, ക്ഷേത്രങ്ങൾക്കു നേരെയും നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദ് വിശ്വഹിന്ദു പരിഷത്തിന്റെയും,...

    ഡോംബിവിലിയിൽ ആധാർ കാർഡ് ഹെൽപ്പ് ഡെസ്ക്

    ഡോംബിവിലിയിൽ നായർ വെൽഫെയർ അസോസിയേഷൻ്റെ (NWA) ആഭിമുഖ്യത്തിലാണ് ആധാർ കാർഡ് സംബന്ധമായ സഹായങ്ങൾക്കായി സെൽ തുറന്നിരിക്കുന്നത്. ഡിസംബർ 13th &...