More
  HomeNewsമലയാളം മിഷന്‍ ഗൃഹസന്ദർശന മാസം

  മലയാളം മിഷന്‍ ഗൃഹസന്ദർശന മാസം

  Published on

  spot_img

  പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. മലയാളം മിഷന്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 12 വര്‍ഷത്തിലേറെയായി. പ്രവാസികളെ മാതൃഭാഷ പഠിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ലോകത്തിലെ തന്നെ പ്രഥമ സംരംഭമാണ് മലയാളം മിഷന്‍.

  ഈ പ്രസ്ഥാനത്തെ വിജയകരമായി മുന്നോട്ടു നയിക്കുന്നത് ഭാഷ പഠിപ്പിക്കാനായി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന അദ്ധ്യാപകരാണ്. അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഓരോ പ്രദേശത്തെയും മലയാളി സമാജങ്ങളും ഇതര സംഘടനകളും തുണയായതോടെ ഭാഷാപഠനം മുംബൈ മലയാളികളുടെ ജീവിതചര്യയിലെ അവിഭാജ്യ ഘടകമായിത്തീരുകയായിരുന്നു .

  എവിടെയെല്ലാം മലയാളിയുണ്ടോ, അവിടെയെല്ലാം മലയാളം എത്തിക്കുക എന്നതാണ് മലയാളം മിഷന്റെ ലക്‌ഷ്യം. ഈ ലക്‌ഷ്യം സഫലീകരിക്കുന്നതില്‍ ഒരു പടികൂടി മുന്നേറി ക്കൊണ്ട്‌ ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ ഗൃഹസന്ദര്‍ശന മാസമായി മുംബൈ ചാപ്റ്റര്‍ ആചരിക്കയാണ്.

  മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ പന്ത്രണ്ട് മേഖലകളിലെ നൂറില്‍ പരം പഠനകേന്ദ്രങ്ങളിലെ അധ്യാപകരും ഭാഷാ പ്രവര്‍ത്തകരും പ്രാദേശിക മലയാളി സമാജങ്ങളുടെയും മറ്റ് മലയാളി സംഘടനകളുടെയും സംയുക്ത സഹകരണത്തിലൂടെ എല്ലാ മലയാളി ഭവനങ്ങളും സന്ദര്‍ശിച്ച് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം സംഘടിപ്പിക്കുന്നത്.

  മഹാമാരി കാലത്തും മറ്റുമായി മലയാളം മിഷന്‍ ക്ലാസ്സുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രവര്‍ത്തകരെയും വീണ്ടും മലയാളം മിഷന്‍ കുടുംബത്തിലേക്ക് ക്ഷണിച്ച് അവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതിനും പുതിയ പഠിതാക്കളെ കണ്ടെത്തി മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കാനുമുള്ള തീവ്രശ്രമമാണ് ഗൃഹസന്ദര്‍ശന മാസാചരണം.

  മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ പന്ത്രണ്ട് മേഖലകളിലെ നൂറില്‍ പരം ക്ലാസ്സുകള്‍ വേനലവധി കഴിഞ്ഞ് ജൂണ്‍ 30 ഞായറാഴ്ച പുനരാരംഭിച്ചു. ഈ വര്‍ഷം മുതല്‍ മലയാളം മിഷന്‍ പഠിതാക്കളായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ പഠനകേന്ദ്രവുമായോ അതാത് മേഖല ഭാരവാഹികളുമായോ ചാപ്റ്റര്‍ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍
  സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു. പുതിയ മലയാളം മിഷന്‍ ക്ലാസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംഘടനകളും മലയാളം മിഷന്‍ അദ്ധ്യാപകരായി സന്നദ്ധ സേവനമനുഷ്ടിക്കാന്‍ തയ്യാറുള്ളവരും മേഖല ഭാരവാഹികളുമായോ ചാപ്റ്റര്‍ ഭാരവാഹികളുമായോ ബന്ധപ്പെടണമെന്നും മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.

  കൂടുതല്‍ വിവരങ്ങള്‍ക്ക് 9892451900

  Latest articles

  വേൾഡ് മലയാളി കൗൺസിൽ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.

  മുംബൈയിൽ സേവനരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ...

  കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വരവേറ്റ് മുംബൈ നഗരം

  മുംബൈ വിമാനത്താവളത്തിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ നഗരത്തിലെ ബിജെപി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ബിജെപി മഹാരാഷ്ട്ര കേരള സെൽ...

  ‘കനൽശിഖരം’ അരങ്ങിലേക്ക്; ഉത്ഘാടന ചടങ്ങിൽ കെ മധു മുഖ്യാതിഥി. ഗോകുലം ഗോപാലൻ, ഡോ എ വി അനൂപ് വിശിഷ്ടാതിഥികളായിരിക്കും

  മഹാറാണി അവതരിപ്പിക്കുന്ന മലയാള സാമൂഹ്യ നാടകം 'കനൽശിഖരം' അരങ്ങിലെത്തുന്നു. കൃഷ്ണൻ വടശ്ശേരി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ പ്രഥമ അവതരണം...

  അംബാനി കല്യാണത്തിന് 5000 കോടി രൂപ ചെലവ്; ഫോർബ്‌സ് റിപ്പോർട്ട്.

  ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ...
  spot_img

  More like this