ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന യശശരീരനായ പി എൻ പണിക്കരുടെ അനുസ്മരണാർഥം കേരളീയ കേന്ദ്ര സംഘടന 2014 മുതൽ നടത്തി വരുന്ന വായനോത്സവത്തിന്റെ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ബോംബേ മലയാളി സമാജം കഷ്മീരയുടെ സ്കൂൾ അങ്കണത്തിൽ നടന്നു . പ്രശസ്ത സാഹിത്യകാരൻ സി. പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെ.കെ.എസ്സ് പ്രസിഡണ്ട് ടി.എൻ. ഹരിഹരൻ അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ മുംബൈ ചാപ്റ്റർ അധ്യക്ഷൻ ഡോ: എ വേണുഗോപാൽ വയാനോൽസവത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ബോംബെ മലയാളി സമാജം സെക്രട്ടറി ശ്യാം പങ്കജാക്ഷൻ നന്ദി പ്രകാശിപ്പിച്ചു . പശ്ചിമ മേഖലയിലെ വിവിധ സമാജങ്ങളിൽ നിന്ന് കലാപരിപാടികൾ അവതരിച്ചിച്ചു.

ജൂലൈ മാസത്തിൽ സമാജ തലത്തിലും, ഓഗസ്റ്റ് മാസത്തിൽ മേഖല തലത്തിലും , സെപ്റ്റംബർ ആദ്യ വാരത്തിൽ ഫൈനൽ മത്സരങ്ങളും നടക്കുന്ന രീതിയിലാണ് വയാനോത്സവം 2024 ചിട്ടപ്പെടുത്തിയിരിക്കുന്നത് . പത്താം ക്ലാസ്സ് വരെ യുള്ള കുട്ടികളിൽ മലയാളം വായന, കവിത ചൊല്ലൽ, പ്രസംഗം, കേരള പ്രശ്നോത്തരി, വായനനുഭവം എന്നീ ഇനങ്ങളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നല്കും. വിശദവിവരങ്ങൾ അതതു പ്രദേശത്തെ മലയാളി സമാജങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് 9920973797 (ശ്രീകുമാർ )
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്