മുംബൈയിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ കാൽവയ്പുമായാണ് ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ആംബുലൻസ് സേവനത്തിന് തുടക്കമിടുന്നത്. മുംബൈയിൽ അത്യാഹിതങ്ങൾ സംഭവിച്ച് മരണമടയുന്ന മലയാളികളുടെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജമാ അത്ത് തുടക്കമിടുന്ന ആംബുലൻസ് സേവനത്തിന്റെ പ്രാധാന്യം.
ജമാഅത്ത് ആരംഭിക്കുന്ന ആംബുലൻസ് സർവീസിന്റെ ഔപചാരികരികമായ ഉത്ഘാടനം ജമാഅത്ത് വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചു സ്ഥലം എംഎൽഎ അമീൻ പട്ടേൽ നിർവഹിച്ചു. ജമാഅത് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീർ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റഫീഖ് പ്രകാശനം ചെയ്തു.
.
ജമാഅത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിലെ താഴെ തട്ടിലുള്ളവരെയും പാവങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നും മുംബൈയിലെ ഇതര സംഘടനകൾക്ക് മാതൃകയാണെന്നും അമീൻ പട്ടേൽ അഭിപ്രായപെട്ടു.
നോർക്ക നടപ്പാക്കുന്ന പല പദ്ധതികളും ജമാഅത്ത് പോലുള്ള സംഘടനകൾ വഴി ജനങ്ങൾക്ക് എത്തിക്കാൻ സഹായിക്കുമെന്ന് മുംബൈയിലെ ഡെവലപ്പിമെന്റ് ഓഫീസർ റഫീഖ് വ്യക്തമാക്കി.
ജമാഅത് പ്രസിഡണ്ട് വി എ കാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ പി മൊയ്‌ദുണ്ണി സ്വാഗതം പറഞ്ഞു. ചീഫ് പാട്രൻ ടി എ ഖാലിദ് യോഗം ഉത്ഘാടനം ചെയ്തു. ടി കെ സി മുഹമ്മദ് അലി ഹാജി മുഖ്യ പ്രഭാഷണം നടത്തി. അസിസ് മണിയുർ, വി കെ സൈനുദ്ധീൻ, സി എച്ച് അബ്ദുൽ റഹ്മാൻ വാക്മാൻ മഹമൂദ് ഹാജി, ഇമ്പിച്ചി മൊയ്‌ദീൻ തുടങ്ങിയവർ സംസാരിച്ചു. മഷൂദ് മാണിക്കോത് നന്ദി പറഞ്ഞു