ഡോംബിവ്‌ലി നായർ വെൽഫെയർ അസോസിയേഷൻ (NWA) സംഘടിപ്പിച്ച ഓണാഘോഷ വേദിയിലായിരുന്നു ഈ അപൂർവ്വ സംഗമം. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ മോഹൻ സി നായർ രചനയും സംഗീതവും നൽകിയ ഗാനം ആലപിച്ചാണ് ഗായിക ദേവിക കൈയ്യടി നേടിയത്. കഥകളും കവിതകളുമായി മുംബൈയിലെ അക്ഷരലോകത്ത് സജീവമാണ് മോഹൻ സി നായർ
നിധിയും പത്മനാഭനും ചേർന്നായിരുന്നു കോറസ്. ഗാനത്തിന് പശ്ചാത്തലമൊരുക്കിയത് പ്രശസ്ത സംഗീതജ്ഞനായ ത്യാഗരാജൻ മാസ്റ്റർ. തബല ശ്രീകാന്ത്, ഫ്ലൂട്ട്- കുമാർ, കീബോർഡ് പ്രണവ്, ഒക്ടോപാഡ്- രാജഗോപാല പണിക്കർ.
വർഷങ്ങൾക്ക് മുൻപ് ഇതേ വേദിയിൽ ദേവിക എട്ടാം വയസ്സിൽ പാടിയ പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈരളി ടി വി പ്രക്ഷേപണം ചെയ്ത മുംബൈ മലയാളികളും ചലച്ചിത്ര നടൻ ജയരാജ് വാരിയരും തമ്മിൽ നടന്ന സംവാദ പരിപാടിയിലായിരുന്നു വിസ്മയിപ്പിക്കുന്ന പ്രകടനവുമായി അന്ന് ദേവിക തിളങ്ങിയത്. പിന്നീട് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നിരവധി വേദികളിലെ സംഗീത പരിപാടികളിലൂടെ സുപരിചിതയാണ് ദേവിക മോഹൻ നായർ.
- അപൂർവ്വ സംഗമ വേദിയായി ബോംബെ കേരളീയ സമാജം നവതി ഓഡിറ്റോറിയം
- ക്ഷേത്രങ്ങൾക്കു നേരെ തീവ്രവാദ ആക്രമണം; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ
- ഡോംബിവിലിയിൽ ആധാർ കാർഡ് ഹെൽപ്പ് ഡെസ്ക്
- ഭൂകമ്പം ഗഡ്ചിരോളിയെ വിറപ്പിച്ചു
- ശ്രീനാരായണഗുരു സന്ദേശം ഈ കാലഘട്ടത്തിൽ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ
- ഏക്നാഥ് ഷിൻഡെ ആശുപത്രിയിൽ
- മുംബൈയിൽ കവിതാ കാർണിവൽ ഡിസംബറിൽ; ഇഐഎസ് തിലകന് കവിതാപുരസ്കാരം ജി അനില്‍കുമാറിന്
- ഡൽഹിയിൽ തിളങ്ങി സുരേഷ് ഗോപി സ്റ്റൈൽ.
- യുവസംഗമവും സംഗീത വേദിയും; പുതിയ ചുവടുവയ്പ്പുമായി ബോംബെ കേരളീയ സമാജം
- ടുട്ടൂ…ഗോ ആന്റ് പുട്ടപ്പി !!!; ഭാഷാ പ്രയോഗത്തെ പൊളിച്ചടുക്കി പ്രൊഫ പറമ്പിൽ ജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്