ബോളിവുഡ് സൂപ്പർ താരമായ ഷാരൂഖ് ഖാനെ കാണാൻ ജാർഖണ്ഡിൽ നിന്നാണ് ശൈഖ് മുഹമ്മദ് അൻസാരി മുംബൈയിലെത്തിയത്. തൻ്റെ ആരാധനാപാത്രമായ ഷാരൂഖ് ഖാനെ കണ്ടൊരു ഫോട്ടോ എടുക്കണമെന്ന് മാത്രമായിരുന്നു ചിന്ത. ഇതിനായി മാസങ്ങളോളം മന്നത്തിന് പുറത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു.
നവംബർ 2 ന് ജന്മദിനം ആഘോഷിച്ച ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ സുരക്ഷാ കാരണങ്ങളാൽ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ആരാധകരെ കാണുന്നത് ഒഴിവാക്കുകയായിരുന്നു. എന്നിരുന്നാലും, 95 ദിവസത്തിലേറെയായി തൻ്റെ വീടിന് പുറത്ത് ക്യാമ്പ് ചെയ്ത ജാർഖണ്ഡിൽ നിന്നുള്ള കടുത്ത ആരാധകനെ കിംഗ് ഖാൻ നിരാശപ്പെടുത്തിയില്ല.
ജന്മനാട്ടിലെ കമ്പ്യൂട്ടർ സെന്റർ അടച്ചിട്ടാണ് ഇത്തരമൊരു ഭ്രമവുമായി ഭാര്യയും മക്കളുമുള്ള അൻസാരി ജാർഖണ്ഡിൽ നിന്ന് പുറപ്പെട്ടത്. 95 ദിവസങ്ങളോളം താരത്തിന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽ തമ്പടിച്ച ശേഷമാണ് ആഗ്രഹം സാധിച്ചത്. ഉറക്കമെല്ലാം സ്വന്തം വാഹനത്തിൽ തന്നെയായിരുന്നു.
95 ദിവസത്തിലേറെയായി മന്നത്തിന് പുറത്ത് ക്യാമ്പ് ചെയ്ത ആരാധകനെ ജന്മദിന ആഘോഷങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാൻ കണ്ടത്.
- വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം നാളെ; ആഗോള പ്രതിനിധികൾ പങ്കെടുക്കും
- മുംബൈയിലെ കാമാത്തിപ്പുരയുടെ പുനർ നിർമ്മാണം; ടെൻഡർ ക്ഷണിച്ചു
- ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു
- ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!
- കല്യാൺ സാംസ്കാരിക വേദി; പ്രതിമാസ സാഹിത്യ ചർച്ചയിൽ സവിത മോഹനൻ കവിത അവതരിപ്പിക്കും