മുംബൈ എഴുത്തുകാരുടെ രചനകൾ നഗരജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായി മാറുന്നത് ആശാവഹമെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ എം രാജീവ് കുമാർ
അവാര്‍ഡുകളുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ എഴുത്തുകാര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും നല്ല രചനകള്‍ ഏതെന്നു നിര്‍വചിക്കുന്നത് കാലമാണെന്നത് മറക്കരുതെന്നും ഡോ എം. രാജീവ് കുമാര്‍ കൂട്ടിച്ചേർത്തു. മുംബൈ സാഹിത്യവേദിയുടെ നവംബര്‍ മാസ ചര്‍ച്ചയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സാഹിത്യ വായന ഇന്ന് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സാഹിത്യത്തില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷവും തല ഉയര്‍ത്തി നില്‍ക്കുന്ന പ്രധാനപ്പെട്ട പല കൃതികളും സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെയാണ് വായനക്കാരില്‍ എത്തിയതെന്ന് രാജീവ് കുമാർ ഉദാഹരണങ്ങള്‍ നിരത്തി പറഞ്ഞു .
വായിക്കപ്പെടാത്തതും ക്ലിഷ്ടതയുള്ളതുമായ പല കൃതികളും നിരൂപകര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യ വർഷം തന്നെ അര ലക്ഷം വായനക്കാരെ കൊണ്ട് വായിപ്പിച്ച മലയാള രചനകള്‍ സാഹിത്യ നിരൂപകരുടെ പരാമര്‍ശങ്ങള്‍ നേടാതെ പോകുന്ന അവസ്ഥയാനുള്ളത്. മുംബൈയിലെ എഴുത്തുകാരുടെ രചനകള്‍ നഗര ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായി മാറുന്നത് വളരെ ആശാവഹം ആയ മാറ്റം ആണെന്നും അദ്ദേഹം പറഞ്ഞു .
പുതിയ സാങ്കേതിക വിദ്യകള്‍, വായനയ്ക്ക് പുത്തന്‍ തലങ്ങള്‍ നല്കുന്നു. ഓഡിയോ ബുക്ക് , ഡിജിറ്റല്‍ വായന തുടങ്ങി പലതും അച്ചടിച്ച പുസ്തകങ്ങളെ പോലെ , സാഹിത്യ വായനയ്ക്കു സഹായകം ആകുന്നു . ഇതിഹാസങ്ങളെയും, ചരിത്രത്തെയും ആശ്രയിച്ചുകൊണ്ട് നടത്തുന്ന പല രചനകളും അപനിര്‍മ്മിതികള്‍ ആയി മാറുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഒരു പക്ഷേ ഇന്നതെ പല പ്രധാന സാഹിത്യ കൃതികളും വരും കാലത്ത് അപക്വം ആയി മാറിയേക്കാം. കാലാതിവര്‍ത്തിയും സാര്‍വ ലൌകികവും ആയ രചനകള്‍ ആണ് ദശാബ്ദങ്ങള്‍ കഴിഞ്ഞും ഓര്‍മ്മിക്കപ്പെടുന്നത് .
“മായ” , “ആദികാലം “ എന്നീ കഥകള്‍ കഥാകൃത്ത് മുരളി വട്ടേനാട്ട് അവതരിപ്പിച്ചു . തുടര്‍ന്നു നടന്ന ചര്‍ച്ച കെ രാജന്‍ ഉദ്ഘടനം ചെയ്തു . ഇന്ദിര കുമുദ് , എസ് . ഹരിലാല്‍, രേഖാരാജ്, മനോജ് മുണ്ടയാട്ട്. എം ജി അരുണ്‍, അമ്പിളി കൃഷ്ണ കുമാര്‍ , ഈ എസ് സജീവന്‍, ഗോവിന്ദനുണ്ണി , പി.എസ് സുമേഷ്, പി. വിശ്വനാഥന്‍ , കെ വി എസ് നെല്ലുവായി, പി എന്‍ വിക്രമന്‍, പി ഡി ബാബു , ഈ ഹരീന്ദ്രനാഥ് , മധു നമ്പ്യാര്‍ , മായാ ദത്ത് , രാജേന്ദ്രന്‍ ബി , സി .പി. കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ കഥകള്‍ വിലയിരുത്തി സംസാരിച്ചു . കണ്‍വീനര്‍ കെ പി വിനയന്‍ നന്ദി പറഞ്ഞു .