ബോംബെ കേരളീയ സമാജത്തിൻ്റെ പുതിയ ഉദ്യമങ്ങളായ യുവസംഗമവും സംഗീതവേദിയും മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ സമാജം പ്രസിഡണ്ട് ഡോ: എസ്.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മുംബൈ ഡി. ജെ. സാംഘ്‌വി കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൽ ഡോ: ഹരിവാസുദേവൻ, പ്രശസ്ത ഗായകരായ വിജയകുമാർ (രാഗലയ), സെബാസ്റ്റ്യൻ കുരിശിങ്കൽ, മധു നമ്പ്യാർ എന്നിവരും ചേർന്നാണ് ചേർന്ന് ഭദ്രദീപം കൊളുത്തിയത്.
സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. ട്രഷറർ എം.വി. രവി, കലാ സാംസ്കാരിക വിഭാഗം ഇൻ ചാർജ് ഹരികുമാർ കുറുപ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പങ്കെടുത്ത യുവാക്കൾക്കായി ഡോ: ഹരിവാസുദേവൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പുതുതായി സംഗീതവേദിയിലേക്ക് രജിസ്ട്രർ ചെയ്തവരോടൊപ്പം ഗായകരായ വിജയകുമാർ, സെബാസ്റ്റ്യൻ, മധു നമ്പ്യാർ, ശ്യാം, വത്സരാജ്, കൊച്ചുരാജ്, വിദ്യ, റീമ, വാമിക, സ്വാതി എന്നിവരും ഗാനങ്ങൾ അവതരിപ്പിച്ചു.