മുംബൈയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന കവിതാ കാർണിവൽ സംഘടിപ്പിക്കുന്നു.
2024 ഡിസംബര്‍ 14, 15 തീയതികളില്‍ മുംബൈയിലെ ആദര്‍ശ വിദ്യാലയത്തില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവല്‍ ചടങ്ങില്‍ സാഹിത്യ ചര്‍ച്ചാവേദിയും പുലിസ്റ്റര്‍ ബുക്കും സംയുക്തമായി നടത്തുന്ന ചടങ്ങില്‍ കവി സെബാസ്റ്റിയന്‍, ബഹുഭാഷാകവി ജേക്കബ് ഐസക്ക് തുടങ്ങിയവര്‍ പങ്കെടുക്കും.
കവിയരങ്ങുകള്‍, ചര്‍ച്ചകള്‍, മറാത്തി മലയാളി കവിയരങ്ങ്, കവിതാപ്രബന്ധങ്ങളുടെ അവതരണം തുടങ്ങിയ പരിപാടികള്‍ കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘമായ സാഹിത്യ ചര്‍ച്ചാവേദി പ്രഖ്യാപിച്ച ഇ ഐ എസ് തിലകന്‍ സ്മാരക കവിതാപുരസ്‌കാരവും സമര്‍പ്പിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ തുളസി മണിയാര്‍ അറിയിച്ചു.
കവിതാപുരസ്‌കാരത്തിന് ഹൈദരാബാദില്‍ നിന്നുള്ള ജി അനില്‍കുമാറിന്റെ ബുദ്ധനാകുവാന്‍ എന്ന കവിതയാണ് അര്‍ഹമായത്. മുംബൈയുടെ സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലെ നിറതേജസ്സായിരുന്ന ഇ ഐ എസ് തിലകന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് കവിതാപുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര നിര്‍ണ്ണയത്തിനു ലഭിച്ച 71 കവിതകളില്‍ നിന്നാണ് വിധികര്‍ത്താക്കള്‍ ബുദ്ധനാകുവാന്‍ എന്ന കവിത തിരഞ്ഞെടുത്തത്.
ആലപ്പുഴയിലെ കുട്ടനാട് കൈനകരി സ്വദേശിയായ ജി അനില്‍കുമാര്‍ 40 വര്‍ഷങ്ങളായി ഹൈദരാബാദില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ വിലാസിനിയും രണ്ടു മക്കളും അടങ്ങിയ കുടുംബം. കുരിശില്‍ പിടയുന്ന സത്യങ്ങള്‍, അതിരുകള്‍ക്കപ്പുറം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9930878253.