ഡോംബിവിലിയിൽ നായർ വെൽഫെയർ അസോസിയേഷൻ്റെ (NWA) ആഭിമുഖ്യത്തിലാണ് ആധാർ കാർഡ് സംബന്ധമായ സഹായങ്ങൾക്കായി സെൽ തുറന്നിരിക്കുന്നത്.
ഡിസംബർ 13th & 14th (വെള്ളി & ശനി) തീയതികളിൽ രാവിലെ 10:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ പുതിയ ആധാർ കാർഡിനും നിലവിലുള്ള കാർഡിൻ്റെ പുതുക്കിയ വിവരങ്ങൾ നൽകാനും, ബയോമെട്രിക്‌സിനുമായി ഡോംബിവ്‌ലി ഈസ്റ്റിലെ ലോധ ഹെറിറ്റേജ് കോംപ്ലക്സ്, ദസലപാട, ഭോപ്പറിൽ, ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നതായിരിക്കും.
സേവനം മുൻഗണന അടിസ്ഥാനത്തിലാണ് ലഭ്യമാകുന്നതെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. ആവശ്യമുള്ളവർ സംഘടനയുടെ ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ. കാന്ത നായർ (Mobile. 9821114149) അല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ എന്നിവരെ 9892201988 ബന്ധപ്പെടുക.