വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ മുപ്പതു (30) ലക്ഷം രൂപയുടെ സാമ്പത്തിക സഹായം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ പ്രൊഫ.എബ്രഹാം , ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്നാണ് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറിയത്.
ഡോംബിവലി കേരളീയ സമാജത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും, പിറന്ന നാടിനോടുള്ള ഡോംബിവലി മലയാളികളുടെ സ്നേഹത്തിനും കേരള മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പ്രകടിപ്പിച്ചു.
ജന്മനാടിന് കൈത്താങ്ങാകാൻ സമാജം അംഗങ്ങളുടെയും സമാജം സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സഹകരണം കേരളീയ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ പ്രത്യേകം പരാമർശിച്ചു.