More
    HomeNewsഭക്ഷണ ചിന്തകൾ (Rajan Kinattinkara)

    ഭക്ഷണ ചിന്തകൾ (Rajan Kinattinkara)

    Published on

    spot_img

    ഭക്ഷണം
    പാക്കറ്റിലായപ്പോഴാണ്
    ആളുകൾ
    ഹോസ്പിറ്റലിലായത്

    അടുക്കളയിലെ
    കിണ്ണങ്ങളുടെ ശബ്ദം
    നിലച്ചപ്പോഴാണ്
    വിശപ്പിൻ്റെ സംഗീതം നിന്നത്

    നിലത്തിരുന്ന്
    കഴിച്ച ഭക്ഷണം
    മേശയിലെത്തിയപ്പോഴാണ്
    അഹങ്കരിക്കാൻ തുടങ്ങിയത്

    അകത്ത് ചെല്ലുന്ന
    ഭക്ഷണത്തേക്കാൾ
    പുറത്ത് കളഞ്ഞപ്പോഴാണ്
    ദാരിദ്ര്യം കൂടിയത്

    കണ്ണുകൾ മൊബൈലിലും
    വിരലുകൾ പ്ലേറ്റിലും
    ഇഴഞ്ഞപ്പോഴാണ്
    ഭക്ഷണത്തിന് ലക്ഷ്യമില്ലാതായത്

    വിറകടുപ്പുകൾക്ക്
    നീറ്റലറിയാമായിരുന്നു
    കത്തുന്ന വിറകിൻ്റെയും
    ഊതുന്ന അമ്മയുടേയും

    പട്ടിണി ആരോഗ്യത്തിന്
    നല്ലതാണ്
    ചുട്ട പപ്പടവും കട്ടൻ ചായയും
    കഴിച്ചിട്ടാർക്കും
    ഷുഗറും കൊളസ്ട്രോളും വന്നിട്ടില്ല

    ഒരു പാക്കറ്റ് ഫുഡിനും
    തിളച്ച ചെമ്പിൻ്റെ
    നോവറിയില്ല

    മൺപാത്രത്തിൽ
    കഴിച്ചവർക്കൊക്കെ
    ഒരിക്കൽ മണ്ണോടടിയുമെന്ന
    ബോധമുണ്ടായിരുന്നു

    ഊതി ഊതിയാണ്
    അടുപ്പ് കത്തിയത്
    കരഞ്ഞു കരഞ്ഞാണ്
    അടുക്കള കറുത്തത്

    മൂന്ന് നില വീടും
    ഹോട്ടൽ ഫുഡും;
    നിലപാടില്ലാത്തതിനാലാണ്
    മനുഷ്യന് നിലതെറ്റിയത്

    ഫ്രിഡ്ജിലെ
    ഭക്ഷണം കഴിക്കാൻ
    തുടങ്ങിയപ്പോഴാണ്
    മനസ്സും മരവിച്ചത്

    അടുക്കളയിൽ നിന്നും
    ഊൺമേശയിലേക്കുള്ള ദൂരം
    സ്നേഹത്തിൻ്റെ,
    സഹനത്തിൻ്റെ ദൂരമാണ്

    വെന്ത ചോറിൽ
    വെള്ളമൊഴിച്ച് വാർക്കുന്നത്
    പൊള്ളിച്ചതിനും കുത്തിയിളക്കിയതിനും
    മാപ്പിരക്കലാണ്

    എട്ട് മണിയുടെ അത്താഴം
    പതിനൊന്ന് മണിക്കായപ്പോഴാണ്
    പ്രാതൽ ഉച്ചഭക്ഷണമായത്

    ഭക്ഷണ സമയത്തെ
    കളി ചിരി കേട്ടാണ്
    അടുപ്പണഞ്ഞതും
    അടുക്കള ഒന്ന് മയങ്ങിയതും

    കുത്തരിയും
    കിണറിലെ വെള്ളവും
    തൊടിയിലെ പച്ചക്കറിയും
    ഒരു സാമ്പത്തിക പ്രതിസന്ധിയിലും
    പകച്ച് നിൽക്കാതെ

    അന്ന്, വീട്ടിലെ ചോറിൻ ചെമ്പ്
    തിളച്ചു തൂവിയാൽ
    അടുത്ത വീട്ടിലറിയും
    ഇന്ന് വീടിന് തീപിടിച്ചാലുമറിയില്ല

    ഊൺമേശയിലും
    ടോയ്ലറ്റിലും ടിഷ്യു പേപ്പർ
    ആയപ്പോഴാണ്
    അകമേത് പുറമേതെന്ന
    തിരിച്ചറിവ് നഷ്ടപ്പെട്ടത്

    വിയർപ്പ് വീണ
    ഭക്ഷണത്തിനും
    അടിച്ചലക്കിയ തുണിക്കും
    രുചിയും നിറവും കൂടും

    പിസക്കും ബർഗറിനുമറിയില്ല
    അമ്മയുടെ വേദനയും
    അമ്മിയുടെ നീറ്റലും

    രാജൻ കിണറ്റിങ്കര

    Latest articles

    മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.

    മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ...

    കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും

    മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ്...

    ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും

    ഡോ. പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint...

    കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ

    മലയാളഭാഷാ പ്രചാരണസംഘം മലയാളോത്സവത്തിന്റെ കേന്ദ്ര കലോത്സവം ഞായറാഴ്ച രാവിലെ ഒൻപതുമുതൽ ഡോംബിവിലി കമ്പൽപാടയിലെ മോഡൽ കോളേജിൽ നടക്കും. മേഖലാതലത്തിൽ...
    spot_img

    More like this