മുംബൈയിൽ മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവലിന് ഫെബ്രുവരി 14 മുതൽ 16 വരെ വർളിയിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹറു സയൻസ് സെന്റർ വേദിയാകും.
മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച് , പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു വേദി മഹാനഗരത്തിന് സമ്മാനിച്ചു കൊണ്ടാണ് മറാഠി – മലയാളി എത്തിനിക് ഫെസ്റ്റിവലിന് 8 വർഷം മുൻപ് തുടക്കം കുറിച്ചത് .
കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്ററിന്റെ സഹകരണത്തോടെ ഓൾ മുംബയ് മലയാളി അസോസിയേഷനാണ് (അമ്മ ) മുംബൈയിൽ ആദ്യമായി രണ്ടായിരത്തി പതിനെഴിൽ ഇത്തരം പരിപാടിക്ക് രൂപം നൽകിയത്.
മുംബൈയിൽ നിരവധി കേരളീയ ഉത്സവങ്ങൾ നടന്നുവരുന്നുണ്ടങ്കിലും മഹാരാഷ്ട്രയുടെയും കേരളത്തിൻറെയും കലാ സംസ്കാരികതയെ ഒരുമിപ്പിച്ചു കൊണ്ടുള്ള ആഘോഷങ്ങൾ അധികം നടക്കാറില്ല. ഈ പശ്ചാത്തലത്തിലാണു മറാഠി മലയാളം എത്ത്നിക്ക് ഫെസ്റ്റിവൽ നടത്തിവരുന്നതെന്ന് അമ്മ ഭാരവാഹികൾ സൂചിപ്പിച്ചു.
ഈ വർഷം കൂടുതൽ പുതുമകളോടെ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ലാവണി, കോളി ഡാൻസ്, മംഗള ഗൗരി, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും മോഹിനിയാട്ടം, മാർഗംകളി, ഒപ്പന, നാടോടിനൃത്തങ്ങൾ ,തുടങ്ങിയ കേരളീയ കലകളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ 8 മണി വരെ ക്ഷണിക്കപെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെടും . ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പ്രോഗ്രാം കമ്മിറ്റി ഡയറക്ടരും അമ്മ പ്രസിഡണ്ടുമായ ജോജോ തോമസ് പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി മുംബയിലേയും പ്രാന്തപ്രദേശങ്ങളിലേയും സ്കുളുകളിൽ നെഹറു സയൻസ്ർ സെൻററർ മുഖേന സർക്കുലർ നൽകി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മറാഠി – മലയാളി സംസ്കാരിക വിനിമയം അടിസ്ഥാനമാക്കിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ചിത്രരചനാ, പ്രസംഗം, രംഗോളി, ലാവണി മോഹിനാ മോഹിനിയാട്ടം ,കോളിഡാൻസ് തുടങ്ങി വിവിത സംഗിത മത്സരങ്ങൾ, സ്കുളുകൾ തമ്മിൽ നടക്കുന്ന മൽസരങ്ങളായിട്ട് നടത്തും സൗത്ത് മുംബെ സ്കൂൾ യുവജനോൽസവമായി ഇതിനോടകം ഇതു മാറി കഴിഞ്ഞതായി ജോ ജോ തോമസ് പറഞ്ഞു. മഹാരാഷ്ട്രയിലെയൂം, കേരളത്തിലെയും രാഷ്ട്രിയ സാംസ്കാരിക, സിനിമാ രംഗത്തു നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കും
പങ്കെടുക്കുവാൻ താൽപര്യഉള്ള സംഘടനകൾക്കും ,വ്യക്തികൾക്കും ബന്ധപ്പെടാവുന്നതാണ് .
വിശദവിവരങ്ങൾക്ക് – 9920442272