More
    HomeNewsട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    Published on

    spot_img

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ വാർഷികാഘോഷം പ്രമുഖ സംഘാടകയും , ഫെമിനിസ്റ്റും ജെൻഡർ ആക്ടിവിസ്റ്റുമായ ലളിതധാര ഉത്‌ഘാടനം നിർവഹിച്ചു.

    ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ എഴുത്തുകാരുടെ കൃതികൾ നൃത്തരൂപത്തിലാക്കി ജനങ്ങളിൽ എത്തിക്കാനായി വുമൺ കി ബാത്ത് എന്ന യുട്യൂബ് ചാനലും ഇവർ നടത്തുന്നുണ്ട് . മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്ന ബാലാമണി അമ്മയുടെ കവിതയും ലളിതധാര നൃത്തശിൽപ്പമായി രൂപപ്പെടുത്തിയിട്ടുണ്ട് .

    വഡാലയിലെ ഡോ. അംബേദ്കർ കോളേജ് ഓഫ് കൊമേഴ്‌സിൽ വൈസ് പ്രിൻസിപ്പലായി ആയി വിരമിച്ച ലളിതധാര സാവിത്രിഭായി ഫുലെയുടെ ഇംഗ്ലീഷിലുള്ള കവിതകളുടെ പരിഭാഷയും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഫെബ്രുവരി 1 ശനിയാഴ്ച , വൈകീട്ട് 6 മുതൽ കാസാരിയോ ആംഫി തിയേറ്ററിലാണ് ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം സംഘടിപ്പിച്ചത് .

    അംബിക വാരസ്യാർ , ടി.ആർ. ചന്ദ്രൻ , ഡോ .ശശികല പണിക്കർ , സുമ മുകുന്ദൻ , വിജിതാശ്വൻ നായർ , ഗിരീഷ് നായർ , മിനി വേണുഗോപാൽ എന്നിവർ പങ്കെടുത്തു . സിന്ധു നായർ പരിപാടികൾ ആവതരിപ്പിച്ചു .

    നർത്തകി ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിച്ചു . ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൂറോളം നൃത്തവിദ്യാർഥികളുടെ ഭരതനാട്യം ശൈലിയിലുള്ള നൃത്ത പ്രകടനവും നടന്നു

    Latest articles

    ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

    കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും. ഇപ്റ്റ കേരള മുംബൈ...

    ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

    നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി...

    ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു

    കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത്...

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ ദിനാഘോഷം

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമോത്തേ സെക്ടർ ഏഴിലുള്ള ശീതൽധാര ഓഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം...
    spot_img

    More like this