More
    HomeNewsനാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; ആതിരോത്സവം മാർച്ച് 14 ന്

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; ആതിരോത്സവം മാർച്ച് 14 ന്

    Published on

    നാസിക്: കേരളത്തിന്റെ പാരമ്പര്യ നൃത്തകലകളിലൊന്നായ തിരുവാതിരയെ ആസ്പദമാക്കി “ആതിരോത്സവം മെഗാ തിരുവാതിര” എന്ന സാംസ്കാരിക ആഘോഷം നാസിക്കിൽ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ക്ഷേത്രനഗരത്തിൽ മെഗാ തിരുവാതിരക്ക് വേദിയൊരുങ്ങുന്നത്.

    മാർച്ച് 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാദർടി ഫാട്ടക്കിന് സമീപമുള്ള വസൻ ടൊയോട്ടയുടെ പിന്നിലെ ലേറ്റ് മുരളീധർജി ഗമനെ ഗ്രൗണ്ടിൽ മെഗാ തിരുവാതിര അരങ്ങേറും.

    മലയാളി സമൂഹത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യം നാസിക്കിലെ ജനങ്ങളിലേക്ക് പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. മലയാളി വനിതകളോടൊപ്പം ഇതര ഭാഷക്കാരായ കലാകാരികളും പങ്കെടുക്കുന്ന ഒരുമയുടെ സന്ദേശവും സാംസ്കാരിക ഭംഗിയും നിറഞ്ഞ തിരുവാതിര നൃത്തപ്രകടനങ്ങളാൽ സമ്പന്നമായിരിക്കും പരിപാടിയെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

    മെഗാ തിരുവാതിരയ്ക്ക് പുറമെ ഫുഡ് സ്റ്റാളുകളും ലൈവ് ഓർക്കസ്ട്രയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്ന പ്രേക്ഷകർക്ക് സാംസ്കാരിക ആഘോഷത്തിന്റെ നിറവേകുന്ന അനുഭവമാകും ഈ വേദിയെന്ന് സംഘാടകർ അറിയിച്ചു.

    ആതിരോത്സവം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിന്ദു അശോക് വാസവ് ചെയർപേഴ്സണായും ജയ കുറുപ്പ്, ജലജ സുഗുണൻ എന്നിവർ കൺവീനർമാരുമായും വിനീത പിള്ള, ശ്രീരേഖ നായർ എന്നിവർ ചീഫ് കോർഡിനേറ്റർമാരുമായും വിജയ ഗോവിന്ദ് നായർ ട്രഷററായും ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this