നാലാമത്തെ താരാഭായി ഷിൻഡെ റാപിഡ് ചെസ്സ് ടൂർണമെന്റ് മാർച്ച് 30- 2025 ന് നെരൂൾ അഗ്രി കോളി ഭവനിൽ അരങ്ങേറും.
നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം.
അജന ചെസ്സ് അക്കാദമിയും നവി മുംബൈയിലെ ചെസ്സ് പ്രോത്സാഹനത്തിന് പ്രത്യേകം താൽപര്യം പ്രകടിപ്പിച്ച ഫെഡറൽ ബാങ്കും സംയുക്തമായാണ് ഇതു സംഘടിപ്പിക്കുന്നത്.
അജന ചെസ്സ് അക്കാദമി നവി മുംബൈയിലെ റബാലെ കേന്ദ്രീകരിച്ച് നിർധനരായ കുട്ടികൾക്കായി ചെസ്സ് ക്ലാസ്സുകൾ നടത്തി വരുന്നുണ്ട്. ബാൽ വികാസ് കേന്ദ്ര എന്ന ജീവ കാരണ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ അക്കാഡമിയിൽ 200-ഓളം കുട്ടികൾ പരിശീലനം നേടി വരുന്നു.
ഇതുവരെ ഏഴ് ഫിഡെ റേറ്റഡ് കളിക്കാരെ ഈ അക്കാഡമി വളർത്തിയെടുത്തിട്ടുണ്ട്.