മുംബൈ പ്രവാസ ലോകത്തെ സജീവ സാന്നിധ്യമായ ഫാറൂഖ് പടിക്കൽ നിര്യാതനായി. കണ്ണൂർ ചാലാട് സ്വദേശിയാണ്. ജന്മനാട്ടിൽ വച്ചായിരുന്നു അന്ത്യം. കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
നവി മുംബൈയിലെ ഓൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറിയും, കേരള മുസ്ലിം ജമാ അത് സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, നാഷണൽ കമ്മിറ്റി കൌൺസിൽ പ്രതിനിധിയുമാണ്.
ഫാറൂഖിന്റെ അകാല വിയോഗത്തിൽ കേരള മുസ്ലിം ജമാ അത് ചീഫ് പേട്രണും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര പ്രസിഡന്റുമായ ടി എ ഖാലിദ് അനുശോചിച്ചു.
വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും ഖബറടക്കം എന്നാണ് അറിയാൻ കഴിഞ്ഞത്