നാലാമത്തെ താരാഭായി ഷിൻഡെ റാപിഡ് ചെസ് ടൂർണമെന്റ് മാർച്ച് 30, 2025 ന് നെരൂൾ അഗ്രി കോളി ഭവനിൽ അരങ്ങേറി.
600-ലധികം ആളുകൾ പങ്കെടുത്ത മത്സരത്തിൽ പകുതിയോളം FIDE Rated കളിക്കാർ ആയിരുന്നു. ഒരു വനിതാ ഇന്റർനാഷണൽ മാസ്റ്റർ കളിക്കാരിയുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. മുംബൈ, നവി മുംബൈ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ നിന്നു വരെ മത്സരാർത്ഥികൾ പങ്കെടുത്തു.
1st, 2nd , 3rd സ്ഥാനങ്ങൾ യഥാക്രമം പ്രിയൻഷു പാട്ടീൽ , അനിരുദ്ധ് പൊറൗഡ്, അർണാവ മഹേഷ് കോലി എന്നിവർ കരസ്ഥമാക്കി. Under 7, 9, 11, 13, 15 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉൾപ്പെടെ 400-ലധികം സമ്മാനങ്ങൾ വിതരണം ചെയ്തു.
അഞ്ജനിഭായി ചെസ് അക്കാദമിയും ഫെഡറൽ ബാങ്കും സംയുക്തമായി മത്സരം സംഘടിപ്പിച്ചു.