കോട്ടയം സ്വദേശിയായ വിജയകുമാർ ശ്രീധരൻ പിള്ള, സഹോദരി ഹേമ, ഹേമയുടെ മകൻ എന്നിവരാണ് മുംബൈ ഉപനഗരമായ ബദ്‌ലാപൂരിലുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്നത്. എന്നാൽ വിജയകുമാറിന്റെ മരണശേഷം ഈ ഫ്ലാറ്റ് കഴിഞ്ഞ രണ്ടുവർഷമായി അനാഥമായി കിടക്കുകയാണെന്ന് പ്രദേശത്തെ മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.
നിലവിലെ വിപണി മൂല്യത്തിൽ 25 മുതൽ 30 ലക്ഷം വരെ വിലമതിക്കുന്ന ഫ്ലാറ്റ് ആണ് ഉടമസ്ഥാനത്തിലാതെ അടച്ചു കിടക്കുന്നത്. ശ്രീധരൻ പിള്ളക്ക് നാട്ടിൽ ഭാര്യയും ഒരു കുട്ടിയും ഉണ്ടായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക
ജിനേഷ്, പ്രസിഡണ്ട്
കുൽഗാവ് ബദ്ലാപൂർ മലയാളി സമാജം
Mob: 9322444355