ശ്രീനാരായണ ധർമ്മപരിപാലന യോഗം മുബൈ താനെ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവത്തിന് പരിസമാപ്തിയായി. ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു.
ശ്രീനാരായണ ധർമ്മപരിപാലന യോഗം മുബൈ താനെ യൂണിയൻ്റെയും വനിതാ സംഘത്തിന്റെയും ശാഖാ യോഗങ്ങളുടെയും, പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗുരു പൂജയും വിശ്വശാന്തി യജ്ഞവും ശ്രീനാരായണ ധർമ്മ പരിപാലനയോഗം വൈദിക യോഗം ആചാര്യൻമാരായ ശ്രിമദ് വിനീഷ് ഗോപാലകൃഷണൻ ശാന്തി ശ്രീമദ് വിഷ്ണു ഉണ്ണി കൃഷ്ണൻ, എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. മുംബൈയിലെ വിവിധ ശാഖകളിൽ നിന്നായി മുന്നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്

2025, ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 9 മണി മുതൽ 12. 30 മണി വരെ കോപ്പർ ഖൈരണ സെക്ടർ 12 ൽ ശങ്കർ റാവ് നാരായൺ നായക് മൈതാനത്ത് ഒരുക്കിയ യജ്ഞ ശാലയിലാണ് ഹോമ മന്ത്ര പഠന യജ്ഞം നടന്നത്. രാവിലെ അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആരംഭം കുറിച്ച ചടങ്ങുകൾ മഹാഗുരു പൂജ, വിശ്വ ശാന്തി മഹായജ്ഞം, പ്രഭാഷണം എന്നീ ചടങ്ങുകളോടെയാണ് സമാപ്തി കുറിച്ചതെന്ന് എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ ജനറൽ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു