മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മുംബൈ ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വെഹലോണ്ടെ, അസൻഗാവ് എന്നീ ഗ്രാമങ്ങൾ സന്ദർശിച്ച് സൗരോർജ പാനലുകൾ സ്ഥാപിച്ചു. ഗ്രാമീണ ജീവിതത്തെ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, പ്രാദേശിക പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഗ്രാമവാസികളുടെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചത്.
ഈ പദ്ധതിയോട് ചേർന്ന് ഓരോ വീടിനും ഒരു ഫാൻ കണക്ഷൻ, മൂന്ന് സൗരബൾബ് കണക്ഷനുകൾ, ഒരു സൗര ചാർജിംഗ് പോയിന്റ് എന്നിവയായി 20 വീടുകളും, ഗ്രാമത്തിന്റെ പ്രധാന ഭാഗങ്ങളിൽ അഞ്ചു സൗര സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു. ഈ പദ്ധതി യാഥാർത്ഥ്യമായതോടെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുമെന്നും, ഗ്രാമവാസികളുടെ സുരക്ഷ ഒരു പരിധി വരെ ഉറപ്പാകുമെന്നും യൂത്ത് അസോസിയേഷൻ സംഘാടകർ അറിയിച്ചു. തുടർന്നും സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇതുപോലുള്ള പദ്ധതികൾ, ഇനിയും തുടരുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.