ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വിർജിൻ അറ്റ്ലാന്റിക് ഫ്ലൈറ്റ് VS358 തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടതിനെ തുടർന്ന് നിരവധി ഇന്ത്യൻ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.
ദിയാർബക്കിർ വിമാനത്താവളത്തിൽ ഭക്ഷണം, വെള്ളം, ശുചിത്വം തുടങ്ങിയ അവശ്യ സേവനങ്ങളുടെ അഭാവമാണ് യാത്രക്കാരെ വലച്ചത്.
ഒരു മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്നാണ് വിമാനം കഴിഞ്ഞ ദിവസം തുർക്കിയിലെ ദിയാർബക്കിർ മിലിട്ടറി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. ഇതോടെ സ്ഥിതിഗതികൾ വഷളായി. വിമാനത്തിൽ ഉണ്ടായിരുന്ന മുന്നൂറോളം യാത്രക്കാർക്കാണ് ദുരിത യാത്രയായത്. എയർബസ് A350 വിമാനം ആവശ്യമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കിയെങ്കിലും, പരിമിതമായ സൗകര്യങ്ങളുള്ള തുർക്കിയിലെ ചെറിയ വിമാനത്താവളത്തിൽ യാത്രക്കാർ ഏകദേശം 20 മണിക്കൂറോളം കുടുങ്ങിപ്പോയതോടെയാണ് അസ്വസ്ഥരായത്