ശ്രീ പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 31ന് തുടങ്ങി ജൂൺ 10 വരെ ഭക്തിസാന്ദ്രമായ പരിപാടികളാലും, ചടങ്ങുകളാലും കൊണ്ടാടുന്നതാണ്. പ്രതിഷ്ഠാദിന മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും, കലശപൂജാദികളും മെയ് 31ന് വൈകിട്ട് 5 മണിക്ക് ആചാര്യവരണത്തോടെ ആരംഭിച്ചു. അന്നേദിവസം തന്നെ സുവനീർ പ്രകാശനവും നടന്നു. ജൂൺ മൂന്നിന് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള അതിവിശിഷ്ടമായ ബ്രഹ്മ കലശ അഭിഷേകവും തുടർന്ന് ഉച്ചപൂജയും ശ്രീഭൂതബലി എന്നീ ചടങ്ങുകളോടെ അവസാനിക്കുന്നതാണ്.
പ്രതിഷ്ഠാദിന പൂജകൾക്കും അനുബന്ധ ആചാര അനുഷ്ഠാനങ്ങൾക്കും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കുന്നതാണ്.
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആചാര്യൻ ബ്രഹ്മശ്രീ ജയേഷ് ശർമ്മയുടെ നേതൃത്വത്തിൽ 3.6.2025 ന് വൈകീട്ട് മാഹാത്മ്യ വായനയോടുകൂടി ക്ഷേത്രാങ്കണത്തിൽ ആരംഭിക്കുന്നതായിരിക്കും. സഹായികളായി പാറയന കോകിലം ജിനേഷ് പെരുമ്പാവൂർ, ബ്രഹ്മശ്രീ ദിലീപ് നമ്പൂതിരി പാലായും ഉണ്ടായിരിക്കുന്നതാണ്.
നിറപറ സമർപ്പണം 2.6.2025 തിങ്കളാഴ്ച കാലത്ത് 9 30ന് തുടങ്ങും. കലവറ നിറയ്ക്കൽ ചടങ്ങ് 3.6.2025 ചൊവ്വാഴ്ച വൈകിട്ട് 4.30ന് നടക്കുന്നതാണ്.
കൂടാതെ 3.6.2025 മുതൽ 9.6.2025 വരെ വൈകിട്ട് 7 മണി മുതൽ 10 മണി വരെ മുംബൈയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.