ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച സാഹിത്യ സായാഹ്നം മുംബൈയിലെ അക്ഷരസ്നേഹികളുടെ സംഗമവേദിയായി മാറി. സമാജത്തിന്റെ ബാജിപ്രഭു ചൗക്ക് ഹാളിലെ നിറഞ്ഞ സദസ്സിൽ, എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും സജീവ പങ്കാളിത്തം സാഹിത്യസംവാദത്തെ സമ്പന്നമാക്കി.
സമാജാംഗവും കവിയുമായ സുനി സോമരാജൻ രചിച്ച ‘നിലാവിൽ വിരിയുന്ന കനവുകൾ’ എന്ന കവിതാസമാഹാരത്തിന്റെ മുംബൈ പ്രകാശനവും നടന്നു. സമാജം പ്രസിഡൻറ് ഇ.പി. വാസു പുസ്തകത്തിൻറെ പ്രതി വൈസ് ചെയർമാൻ രാജീവ് കുമാറിനു കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. എഴുത്തുകാരൻ ജോയ് ഗുരുവായൂർ പുസ്തകപരിചയം നടത്തി.

എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ കാട്ടൂർ മുരളി, ഗിരിജ ഉദയൻ, അജിത് ആനാരി, ജ്യോതിലക്ഷ്മി നമ്പ്യാർ, സുരേന്ദ്രൻ നായർ, ലിനോദ് വർഗ്ഗീസ്, അമ്പിളി കൃഷ്ണകുമാർ, അനില വിജയൻ, സുനിൽ കല്ലിക്കട, രാഘവൻ, സാബു P. V, നാരായണൻകുട്ടി മേനോൻ, സുരബാല, ബാലകൃഷ്ണക്കുറുപ്പ്, E. ഹരീന്ദ്രനാഥ്, ബിജു വളയങ്ങാടൻ, ഉണ്ണികൃഷ്ണൻ നായർ, സീന ഷാജി, ലക്ഷ്മി കൃഷ്ണപ്രസാദ്, സീജി വാര്യർ, ശ്യാമള നായർ, രാജശേഖരൻ നായർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പുസ്തക രചയിതാവായ സുനി സോമരാജൻ മറുപടി പ്രസംഗം നടത്തി. സൃഷ്ടിയുടെ പ്രേരണയും അനുഭവങ്ങളും സുനി സോമരാജൻ പങ്ക് വച്ചു .
കേരളീയ സമാജം ആർട്സ് & കൾച്ചർ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. നന്ദി പ്രസംഗം രമേഷ് വാസു നിർവഹിച്ചു. നാരായണൻകുട്ടി മേനോൻ ചടങ്ങ് നിയന്ത്രിച്ചു. For more photos of the event, click here