നവി മുംബൈ: കൈരളി സി.ബി.ഡി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒൻപതാം കൈരളി ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 26, 27 തീയതികളിൽ നവി മുംബൈയിലെ സെക്ടർ 27 ലെ പ്രെസന്റേഷൻ സ്‌കൂൾ അർബൻ സ്പോർട്സ് പാർക്കിൽ നടക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന തലത്തിൻറെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി മൊത്തം 32 ടീമുകൾ പങ്കെടുക്കും.
ചാമ്പ്യന്മാർക്ക് – കൈരളി ട്രോഫിയോടൊപ്പം ₹1,00,000, റണ്ണറപ്പ് – ₹50,000, മൂന്നാം സ്ഥാനക്കാർക്ക് – ₹15,000 എന്നിങ്ങനെയാണ് സമ്മാനങ്ങൾ. കൂടാതെ ടൂർണമെന്റിന്റെ മികച്ച കളിക്കാരൻ, ഓരോ കളിയിലെ മികച്ച കളിക്കാരൻ, ടോപ്പ് സ്‌കോറർ , മികച്ച ഗോളി തുടങ്ങി വ്യക്തിഗത പുരസ്‌കാരങ്ങളും നൽകും.
ജൂലൈ 27-ന് വൈകിട്ട് 7 മണിക്ക് ഫൈനൽ മത്സരം നടക്കും. ആ ചടങ്ങിൽ മുഖ്യാതിഥിയായി അന്താരാഷ്ട്ര ഫുട്ബോൾ താരം പത്മശ്രീ ഐ.എം. വിജയൻ പങ്കെടുക്കും. അതിഥിയായിരിക്കുക ഇന്ത്യൻ ദേശീയ താരം രാഹുൽ ഭേകെ.
സമ്മാനദാന ചടങ്ങിൽ ഗണ്യാതിഥികളായി മന്ത്രി ഗണേഷ് നായക്, എം.എൽ.എ. മന്ദാ തായി മാത്രേ, വിവിധ സംഘടനകളിലെ ജനപ്രതിനിധികളും കോർപ്പറേറ്റർമാരും പങ്കെടുക്കും.
മത്സരങ്ങൾ കാണുന്നതിനുള്ള പാസുകൾ സെക്ടർ 8, സി.ബി.ഡി.യിലെ കൈരളി ഓഫീസിൽ നിന്നും സ്റ്റേഡിയം കൗണ്ടറിൽ നിന്നും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിനു ശേഷം യാത്രാസൗകര്യം ഒരുക്കുന്നതാണ് – സമീപത്തെ റെയിൽവേ സ്റ്റേഷനുകളിലേക്ക് കൈരളി ട്രാവൽ സൗകര്യം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
കിഷൻ കോമളൻ: 9769117684
സാനു സാബു: 8898771119
സിനു സാബു: 9699221119