പ്രളയ ദുരന്തത്തിൽ മുംബൈയ്ക്ക് സഹായ വാഗ്ദാനവുമായി പിണറായി വിജയൻ

0

മുംബൈ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക്‌ പരമാവധി സഹായ സഹകരണങ്ങൾ നൽകാൻ മുംബൈ കേരള ഹൗസിനും നോർക്ക ഓഫീസിനും നിർദേശം നൽകിയാതായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അഞ്ചു ദിവസമായി മുംബൈയിൽ പെയ്യുന്ന മഴയിൽ ഇരുപതിലേറെ മരണമാണുണ്ടായത്. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത പേമാരിക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. മുംബൈ മലയാളി സമാജങ്ങളും മലയാളി സമൂഹം ഒന്നാകെയും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു .

അഞ്ചു ദിവസമായി തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 27 പേരാണ് മരണമടഞ്ഞത്. മുംബൈയിലെ മാലഡിൽ ഒരു കോമ്പൗണ്ടിലെ മതിൽ തകർന്നുവീണ് 18 പേരാണ് മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, മഴ തുടരുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളവും അടച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here