പ്രവാസി ലോകത്തെ ആവേശത്തിലാഴ്ത്തി കൊണ്ട് 15 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ നടന്നു. കേരളത്തിന് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ ആദ്യ കാല വള്ളം കളിയാണ് ബ്രാംപ്ടന്‍ ബോട്ടു റേസ് എന്നു അറിയപ്പെടുന്ന കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി.
കേരളത്തിന്റെ സ്വന്തം വള്ളംകളി കാനഡയിലെ സാംസ്കാരികോത്സവമായി മാറിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംപിപിമാർ, പോലീസ്, ഫയർഫോഴ്‌സ്, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ അന്തർസംസ്ഥാന ടീമുകൾക്കൊപ്പം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തത് മലയാളികൾക്ക് അഭിമാനമായി.

മഹോത്സവത്തോടനുബന്ധിച്ച് നടന്ന വര്‍ണ്ണ ശബളമായ ഘോഷയാത്രയിൽ ആയിരങ്ങള്‍ അണിനിരന്നു. തുടര്‍ന്നു നടന്ന സമ്മേളനം കാനഡയുടെ ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ഷാഫിഖ്ത് അലി എംപി ഉത്ഘാടനം നിര്‍വഹിച്ചു . ബ്രാംപ്ടന്‍ മേയര്‍ പ്യാട്രിക് ബ്രൌണ്‍ ആദ്യ ടീം കാപ്റ്റനായി മത്സരത്തിന് പതാക ഉയര്‍ത്തി.
കാനഡയുടെ ആഭ്യന്തര സഹമന്ത്രി റൂബി സഹോത കാനഡയുടെ പതാകയും, NFMA കാനഡ പ്രസിഡന്‍റും ബ്രാംപ്ടൺ മലയാളി സമാജം പ്രസിഡന്‍റുമായ കുര്യന്‍ പ്രക്കാനം ഇന്ത്യയുടെ പതാകയും ഉയർത്തി.

ഒന്‍റാരിയോ മന്ത്രിമാരായ ഗ്രഹാം മക്ഗ്രിഗോർ, പ്രബമീത് സിംഗ് സർക്കാരിയാ, സോണിയ സിദ്ധു എംപി, അമർജീത് ഗിൽ എംപി, അമൻദീപ് സോധി എംപി, അമർജ്യോത് സന്ധു എംപി, ഷെറീഫ് സബാവി എംപി, നഗരസഭ കൗൺസിലർമാർ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ വള്ളംകളിയിലും ഉദ്ഘാടന സമ്മേളനത്തിലും പങ്കെടുത്തു.

വാശിയേറിയ മത്സരത്തിൽ ട്രിവാൻഡ്രം ക്ലബ്ബിന്റെ ‘അനന്തപുരി ചുണ്ടൻ’ വിജയികളായി. കുട്ടനാട് ടൗൺ ബോട്ട് ക്ലബ്ബിന്റെ ‘ചമ്പക്കുളം ചുണ്ടൻ’ രണ്ടാം സ്ഥാനത്തെത്തി. വിജയികൾക്ക് ട്രോഫികൾ സമാജം പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം സമ്മാനിച്ചു.
ഈ വമ്പൻ വള്ളംകളിക്ക് നേതൃത്വം നൽകിയിരിക്കുന്നത് കാനഡയിലെ 50-ത്തിലധികം മലയാളി സംഘടനകളുടെ കൂട്ടായ്മയായ NFMA കാനഡയും, അതിന്റെ അംഗ സംഘടനയായ ബ്രാംപ്ടൺ മലയാളി സമാജവും ആണ്. സമാജം വൈസ് പ്രസിഡന്‍റ് പ്രിജി ജയകുമാർ, ജനറൽ സെക്രട്ടറിമാരായ യോഗേഷ് ഗോപകുമാർ, ബിനു ജോഷ്വ, ട്രഷറർ ഷിബു ചെറിയാൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ലേജു രമചന്ദ്രൻ, റാസിഫ് സലീം, ബോട്ട് റേസ് ഓർഗനൈസറും മെഗാ സ്പോൺസറുമായ അരുണ്‍ ശിവരാമൻ, ജോമൽ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. For more photos of Boat race, click here
